---
title: "ചോരചിന്തിയ വൈരാഗ്യം...! യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഒഴിഞ്ഞ സ്ഥലത്ത് തള്ളി; രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ, ക്രൂരകൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം"
english_title: "Thane Murder Case: 2 Brothers Arrested for Brutal Killing of 23-Year-Old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372838/thane-mumbra-murder-2-brothers-arrested-beheading-case"
published_at: "2026-07-17T06:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5305ae8f2d9_crime.jpg"
keywords: ["Thane Crime", "Mumbai Murder Case", "Maharashtra", "Brutal Killing"]
---

# ചോരചിന്തിയ വൈരാഗ്യം...! യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഒഴിഞ്ഞ സ്ഥലത്ത് തള്ളി; രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ, ക്രൂരകൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം

> **Lead Summary:** **താനെ: **മുംബ്രയിൽ 23 കാരനായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും പോലീസ് കണ്ടെത്തി.

## Article Content

**താനെ: **മുംബ്രയിൽ 23 കാരനായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും പോലീസ് കണ്ടെത്തി.

മുംബ്ര സ്വദേശിയായ അമൻ മുസ്തകീൻ ഷെയ്ഖ് (23) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 13-നാണ് പ്രതികളായ ഫൈസ് സുൽത്താൻ മാലിം (24), സഹോദരൻ അൽബാൻ സുൽത്താൻ മാലിം (23) എന്നിവർ ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ പ്രതികൾ മൃതദേഹം തിരിച്ചറിയാതിരിക്കാനായി തലയും കൈകാലുകളും വെട്ടിമാറ്റി ഖർദിഗാവിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ക്രൂരമായ ഈ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.മുംബ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഉല്ലാസ്നഗറിലെ ക്രൈം ബ്രാഞ്ച് യൂണിറ്റ്-4 ഏറ്റെടുക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സഹോദരങ്ങളെ പിടികൂടിയത്.കൊല്ലപ്പെട്ട അമൻ ഷെയ്ഖിന്റെ പേരിൽ മോട്ടോർ സൈക്കിൾ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമർസിംഗ് ജാദവ് അറിയിച്ചു. പ്രതികളിലൊരാളായ ഫൈസ് മുൻപ് ഒരു കൊലപാതകക്കേസിൽ പ്രതിയായിരുന്നുവെന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ കൊലപാതകം നടത്തിയതെന്നും ക്രൈം ബ്രാഞ്ച് സീനിയർ ഇൻസ്പെക്ടർ രാജേഷ് ഗജ്ജൽ പറഞ്ഞു.

മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372838/thane-mumbra-murder-2-brothers-arrested-beheading-case)