---
title: "ഓ സ്കൂട്ടറിൽ കച്ചവടം...! കോഴിക്കോട് ബാലുശ്ശേരിയിൽ അനധികൃത മദ്യവിൽപ്പന; 45-കാരൻ എക്‌സൈസ് പിടിയിൽ "
english_title: "Balussery Excise Arrest: Man Caught Selling Illegal Liquor on Scooter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372826/balussery-excise-arrest-illegal-liquor-sale-scooter"
published_at: "2026-07-16T22:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a590ea2e89fd_balussery-excise-arrest-illegal-liquor-sale-scooter.jpg"
keywords: ["Kozhikode News", "Illegal Liquor Selling", "Excise Raid", "Liquor Seizure", "Balussery Excise"]
---

# ഓ സ്കൂട്ടറിൽ കച്ചവടം...! കോഴിക്കോട് ബാലുശ്ശേരിയിൽ അനധികൃത മദ്യവിൽപ്പന; 45-കാരൻ എക്‌സൈസ് പിടിയിൽ 

> **Lead Summary:** കോഴിക്കോട്: ബാലുശ്ശേരിയിൽ അനധികൃത വിദേശ മദ്യവിൽപ്പന നട‌ത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിലായത്.

## Article Content

കോഴിക്കോട്: ബാലുശ്ശേരിയിൽ അനധികൃത വിദേശ മദ്യവിൽപ്പന നട‌ത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിലായത്.

അവിടനല്ലൂർ വടക്കേ നെല്ലിയോട്ട് കണ്ടി ഉണ്ണി നായരുടെ മകൻ പി എം ഷൈജുവിനെയാണ് (45) എക്‌സൈസ് സംഘം പിടികൂടിയത്.എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്‌കൂട്ടിയിൽ നിന്ന് 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയതായി കണ്ടെത്തി.

ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ധ്രുപദ് എസ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ അബ്കാരി ആക്ട് വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെയും പിടിച്ചെടുത്ത മദ്യവും സ്‌കൂട്ടിയും തുടർ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372826/balussery-excise-arrest-illegal-liquor-sale-scooter)