---
title: "ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ഷർമിള മേരി ജോസഫിനും അധിക ചുമതലകൾ"
english_title: "Kerala Government Gives Additional Charges to IAS Officers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372825/kerala-government-ias-officers-additional-charge-transfer"
published_at: "2026-07-16T22:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a590c706bc11_kerala-government-ias-officers-additional-charge-transfer.jpg"
keywords: ["Kerala Government", "IAS Transfer", "Additional Charges", "IAS Officers"]
---

# ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ഷർമിള മേരി ജോസഫിനും അധിക ചുമതലകൾ

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് അധിക ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന് മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പ് എന്നിവയുടെ അധിക ചുമതല കൂടി നൽകി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് അധിക ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന് മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പ് എന്നിവയുടെ അധിക ചുമതല കൂടി നൽകി.

ആരോഗ്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.കെ. ഇമ്പശേഖറിനെ ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി സാംസ്കാരിക വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഇതിനൊപ്പം സഹകരണ രജിസ്ട്രാറിന്റെ അധിക ചുമതലയും ഇമ്പശേഖറിന് നൽകി.ജല അതോറിറ്റിയുടെ പുതിയ എം.ഡി. ആയി എസ്. പ്രേം കൃഷ്ണനെ നിയമിച്ചു.

ഡൽഹി റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന് അന്തർ സംസ്ഥാന നദീജല വിഷയങ്ങളുടെ അധിക ചുമതല നൽകി. അഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലമിന് കയർ വകുപ്പിന്റെ കൂടി ചുമതല നൽകി. ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസിന് ഭവന നിർമ്മാണ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

ഭരണസൗകര്യത്തിനും വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമായാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പ്രധാന വകുപ്പുകളിൽ ഒരേ ഉദ്യോഗസ്ഥർക്ക് ഒന്നിലധികം ചുമതലകൾ നൽകുന്നതിലൂടെ ഫയലുകളുടെ തീർപ്പ് വേഗത്തിലാക്കാനും ലക്ഷ്യമിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372825/kerala-government-ias-officers-additional-charge-transfer)