---
title: "പ്രണയക്കെണി അനുജന്റെ പേരിലെ അക്കൗണ്ട് വഴി...! സ്വർണമാല തട്ടിയെടുത്ത് ലൈംഗിക അതിക്രമം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി; യുവാവ് അറസ്റ്റിൽ "
english_title: "Pathanamthitta POCSO Case: 21-Year-Old Arrested for Sexually Assaulting Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372818/pathanamthitta-pocso-case-youth-arrested-minor-assault"
published_at: "2026-07-16T21:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58f9c20e262_pathanamthitta-pocso-case-youth-arrested-minor-assault.jpg"
keywords: ["Pathanamthitta", "POCSO", "Sexually Assaulting", "Minor Girl"]
---

# പ്രണയക്കെണി അനുജന്റെ പേരിലെ അക്കൗണ്ട് വഴി...! സ്വർണമാല തട്ടിയെടുത്ത് ലൈംഗിക അതിക്രമം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി; യുവാവ് അറസ്റ്റിൽ 

> **Lead Summary:** **പത്തനംതിട്ട: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് ആണ് പിടിയിലായത്.2025 മെയ് മാസം മുതലാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.

## Article Content

**പത്തനംതിട്ട: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് ആണ് പിടിയിലായത്.2025 മെയ് മാസം മുതലാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.

പ്രതിയുടെ അനുജന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാൾ കുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയച്ചത്. പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ പ്രതി പലതവണ നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്തിനിടെ കുട്ടിയുടെ 7 ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവ്വം കൈക്കലാക്കുകയും ചെയ്തു.

2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി ലൈംഗിക അതിക്രമങ്ങൾ നടത്തിയതായാണ് കേസ്.പിന്നീട് പെൺകുട്ടി സ്വർണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

ഇതോടെയാണ് കുട്ടി വിവരം വീട്ടുകാരെ അറിയിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ പെരുനാട് പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റാന്നി പെരുമ്പുഴയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ചൂഷണങ്ങളും പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യം വെക്കുന്ന കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372818/pathanamthitta-pocso-case-youth-arrested-minor-assault)