---
title: "ഒളിവിൽ കഴിഞ്ഞത് പത്ത് വർഷം; ആരുമില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി  മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ"
english_title: "Pathanamthitta: Man Arrested After 10 Years For Raping Mentally Challenged Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372809/pathanamthitta-pulikkeezh-arrest-rape-case-10-years-mentally-challenged-girl"
published_at: "2026-07-16T19:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58dec2d80bc_pathanamthitta-pulikkeezh-arrest-rape-case-10-years-mentally-challenged-girl.jpg"
keywords: ["Pathanamthitta News", "Kerala Crime", "Pulikkeezh Police", "Rape Case Arrest", "Mentally Challenged Girl", "Kerala Police"]
---

# ഒളിവിൽ കഴിഞ്ഞത് പത്ത് വർഷം; ആരുമില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി  മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

> **Lead Summary:** പത്തനംതിട്ട: മാനസിക-ശാരീരിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പുളിക്കീഴ് പോലീസിന്റെ പിടിയിൽ. പുളിക്കീഴ് ചാത്തങ്കേരി സ്വദേശി ജെയിംസ് ചാക്കോ യെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

പത്തനംതിട്ട: മാനസിക-ശാരീരിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പുളിക്കീഴ് പോലീസിന്റെ പിടിയിൽ. പുളിക്കീഴ് ചാത്തങ്കേരി സ്വദേശി ജെയിംസ് ചാക്കോ യെയാണ് അറസ്റ്റ് ചെയ്തത്.

2016 ഒക്ടോബർ 21, 22 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി പ്രതി കതക് തള്ളിത്തുറന്ന് അകത്ത് കടന്നു. ശാരീരിക അവശതകൾ ഉള്ള പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം ജെയിംസ് ചാക്കോ നാടുവിട്ട് ഒളിവിൽ പോവുകയായിരുന്നു.

സംഭവം നടന്ന ഉടൻ പുളിക്കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ പ്രതി സ്ഥലം മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷെഫീക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

എസ്.ഐ നൗഫൽ, സി.പി.ഒമാരായ അനൂപ്, സുദീപ് എന്നിവരടങ്ങുന്ന സംഘം നടത്തിയ നിരീക്ഷണത്തിലാണ് പ്രതി വെണ്ണിക്കുളത്തെ ഒരു ഒളിത്താവളത്തിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ റെയ്ഡിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ദുർബല വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമങ്ങൾക്ക് കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. 10 വർഷമായി നീണ്ടുനിന്ന കേസിൽ പ്രതി പിടിയിലായതോടെ നാട്ടുകാർ ആശ്വാസം പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372809/pathanamthitta-pulikkeezh-arrest-rape-case-10-years-mentally-challenged-girl)