---
title: "രക്തത്തിൽ കുളിച്ച്16കാരി; പ്രണയാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത, പത്താം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു"
english_title: "Howrah Girl Murder: 16 Year Old Stabbed To Death For Rejecting Proposal, Accused Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372806/howrah-kolkata-girl-murder-proposal-reject-samir-das-arrested"
published_at: "2026-07-16T18:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ce1b5e5a6_CRIME.jpg"
keywords: ["Kolkata News", "Howrah Murder", "Teen Girl Killed", "Love Proposal Rejection", "West Bengal Crime", "Samir Das"]
---

# രക്തത്തിൽ കുളിച്ച്16കാരി; പ്രണയാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത, പത്താം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു

> **Lead Summary:** കൊൽക്കത്ത: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കുത്തിക്കൊന്നു. പശ്ചിമ ബംഗാൾ ഹൗറ ജില്ലയിലെ ആൻഡുൽ മഹിബാരി ഖാതിർ ബസാർ ചാന്ദ്നിബാഗൻ പ്രദേശത്താണ് സംഭവം.

## Article Content

കൊൽക്കത്ത: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കുത്തിക്കൊന്നു. പശ്ചിമ ബംഗാൾ ഹൗറ ജില്ലയിലെ ആൻഡുൽ മഹിബാരി ഖാതിർ ബസാർ ചാന്ദ്നിബാഗൻ പ്രദേശത്താണ് സംഭവം.

ഡോംജൂർ പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുർഷിദാബാദ് ജില്ലയിലെ മയൂരേശ്വർ സ്വദേശിയും ഡോംജൂരിലെ ഫാക്ടറി തൊഴിലാളിയുമായ സമീർ ദാസ് (24) ആണ് പ്രതി.

നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി തുടർച്ചയായി നിരസിച്ചു. ഇതിൽ വിരോധം പൂണ്ട സമീർ ദാസ് വഴിയിൽ വെച്ച് പെൺകുട്ടിയെ തടഞ്ഞുനിർത്തി. തുടർന്ന് കത്തിയെടുത്ത് കഴുത്തിലും കൈയിലും വയറിലും നിരവധി തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി റോഡിൽ കുഴഞ്ഞുവീണു.

വലിയ അളവിൽ രക്തം വാർന്നുപോയ നിലയിൽ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനാൽ ഹൗറ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടി മരിച്ചു.

സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ സമീർ ദാസിനെ പിടികൂടി മർദിച്ചു. പിന്നീട് പരുക്കുകളോടെ ഇയാളെ പൊലീസിന് കൈമാറി. ആദ്യം ഡോംജൂർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പിന്നീട് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ തുടർന്ന് ആൻഡുൽ പ്രദേശത്ത് വലിയ സംഘർഷമുണ്ടായി. റാപ്പിഡ് ആക്ഷൻ ഫോഴ്സ് സ്ഥലത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ എല്ലാ കാരണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372806/howrah-kolkata-girl-murder-proposal-reject-samir-das-arrested)