---
title: "ചൂടിൽ തളർന്നുവീഴല്ലേ...; ദാഹം മാറ്റാനും ആരോഗ്യം കാക്കാനും മോരുംവെള്ളം കുടിക്കാം "
english_title: "Buttermilk Benefits: Best Drink To Beat Kerala Summer Heat And Dehydration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372794/buttermilk-benefits-recipe-beat-summer-heat-kerala-moruvellam"
published_at: "2026-07-16T17:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58c7b5837bf_buttermilk-benefits-recipe-beat-summer-heat-kerala-moruvellam.jpg"
keywords: ["Buttermilk", "Kerala Summer", "Hydration", "Morum Vellam", "Health Drink"]
---

# ചൂടിൽ തളർന്നുവീഴല്ലേ...; ദാഹം മാറ്റാനും ആരോഗ്യം കാക്കാനും മോരുംവെള്ളം കുടിക്കാം 

> **Lead Summary:** ** **മഴകുറവ് മൂലം ചൂട് കൊണ്ട് ബുന്ധിമുട്ടുകയാണ്. എത്ര തന്നെ വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഈ വേനൽക്കാലത്ത്, ശരീരം തണുപ്പിക്കാൻ ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം മോരുംവെള്ളം പോലെയുള്ള പാനീയങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

## Article Content

** **മഴകുറവ് മൂലം ചൂട് കൊണ്ട് ബുന്ധിമുട്ടുകയാണ്. എത്ര തന്നെ വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഈ വേനൽക്കാലത്ത്, ശരീരം തണുപ്പിക്കാൻ ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം മോരുംവെള്ളം പോലെയുള്ള പാനീയങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മോരിൽ 90 ശതമാനത്തോളം വെള്ളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു.ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും അണുബാധകളെ അകറ്റാനും മോര് സഹായിക്കുന്നു.

ആവശ്യമായ സാധനങ്ങൾ:

***തൈര്: 1 കപ്പ്***

***വെള്ളം: 2-3 കപ്പ്***

***ഇഞ്ചി: ചെറിയ കഷ്ണം (ചതച്ചത്)***

***പച്ചമുളക്: ഒന്ന് (രണ്ടാക്കി കീറിയത്)***

***കറിവേപ്പില: ഒരു തണ്ട്***

***മല്ലിയില: കുറച്ച്***

***ഉപ്പ്: ആവശ്യത്തിന്***

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു പാത്രത്തിൽ തൈര് എടുത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. പിന്നീട് ചതച്ചുവെച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അവസാനമായി മല്ലിയില വിതറി ഉപയോഗിക്കാം.

***മോരുംവെള്ളത്തിന്റെ ഗുണങ്ങൾ***

*നിർജ്ജലീകരണം തടയുന്നു: ചൂടുകാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാൻ മോരുംവെള്ളം സഹായിക്കുന്നു.*

*ദഹനത്തിന് ഉത്തമം: മോരുംവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കാനും വയറിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.*

*ശരീരം തണുപ്പിക്കുന്നു: ഉയർന്ന താപനിലയിൽ ശരീരം തണുപ്പിക്കാൻ മോരുംവെള്ളം മികച്ചൊരു പാനീയമാണ്.*

*ചർമ്മ സംരക്ഷണം: ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനാൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകാൻ മോരിന് കഴിയും. ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയായും ഇത് ഉപയോഗിക്കുന്നു.***

*
*

*
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372794/buttermilk-benefits-recipe-beat-summer-heat-kerala-moruvellam)