---
title: "സിനിമയെ വെല്ലുന്ന ചേസിങ്;  സ്വര്‍ണപ്പണയ തട്ടിപ്പ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം"
english_title: "Thiruvananthapuram: Accused in Gold Pledge Fraud Case Ram Car Into Police, 2 CPOs Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372787/thiruvananthapuram-police-attack-gold-fraud-case-neyyattinkara"
published_at: "2026-07-16T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58c21503a01_thiruvananthapuram-police-attack-gold-fraud-case-neyyattinkara.jpg"
keywords: ["Latest news", "Thiruvananthapuram", "Police Attack", "Gold Fraud", "Neyyattinkara", "Kerala Crime", "CPO"]
---

# സിനിമയെ വെല്ലുന്ന ചേസിങ്;  സ്വര്‍ണപ്പണയ തട്ടിപ്പ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

> **Lead Summary:** തിരുവനന്തപുരം:**[ **സ്വർണപ്പണയ തട്ടിപ്പ് കേസിലെ പ്രതികൾ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ച ബൈക്കിൽ പ്രതികൾ കാറിടിപ്പിക്കുകയായിരുന്നു.

## Article Content

തിരുവനന്തപുരം:**[ **സ്വർണപ്പണയ തട്ടിപ്പ് കേസിലെ പ്രതികൾ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ച ബൈക്കിൽ പ്രതികൾ കാറിടിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവർക്കും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.

പണയ സ്വർണം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് സനോജ് ഉൾപ്പെടെയുള്ള പ്രതികൾ വൻ തട്ടിപ്പ് നടത്തിയിരുന്നു. ഈ കേസിലെ പ്രതികളെ ബൈക്കിൽ പിന്തുടരുന്നതിനിടയിലാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്.

നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട ഭാഗത്തേക്ക് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. കേസിലെ മുഖ്യപ്രതിയായ ശ്രീജിത്തിനെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372787/thiruvananthapuram-police-attack-gold-fraud-case-neyyattinkara)