---
title: "നിങ്ങളുടെ മൂഡിനനുസരിച്ച് പ്ലേലിസ്റ്റ് റെഡിയാക്കും; നിങ്ങൾ ചോദിക്കുന്ന പാട്ടുകൾ തനിയെ പ്ലേലിസ്റ്റാക്കാൻ സ്‌പോട്ടിഫൈയുടെ പുത്തൻ എഐ"
english_title: "Spotify Launches New AI Assistant for Premium Users: Find Songs and Playlists by Chatting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372782/spotify-ai-assistant-feature-premium-users-chat-playlist"
published_at: "2026-07-16T16:36:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58bbeec1c1e_spotify-ai-assistant-feature-premium-users-chat-playlist.jpg"
keywords: ["Latest news", "Spotify", "AI Assistant", "Music App", "Premium", "Playlist", "Technology"]
---

# നിങ്ങളുടെ മൂഡിനനുസരിച്ച് പ്ലേലിസ്റ്റ് റെഡിയാക്കും; നിങ്ങൾ ചോദിക്കുന്ന പാട്ടുകൾ തനിയെ പ്ലേലിസ്റ്റാക്കാൻ സ്‌പോട്ടിഫൈയുടെ പുത്തൻ എഐ

> **Lead Summary:** **[**പാട്ടുപ്രേമികളുടെ പ്രിയപ്പെട്ട മ്യൂസിക് ആപ്പായ സ്‌പോട്ടിഫൈ തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ എഐ അസിസ്റ്റന്റ് ഫീച്ചർ അവതരിപ്പിച്ചു. ചാറ്റിംഗിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള പാട്ടുകൾ, പോഡ്‌കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ ഇനി എളുപ്പത്തിൽ കണ്ടെത്താം.

## Article Content

**[**പാട്ടുപ്രേമികളുടെ പ്രിയപ്പെട്ട മ്യൂസിക് ആപ്പായ സ്‌പോട്ടിഫൈ തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ എഐ അസിസ്റ്റന്റ് ഫീച്ചർ അവതരിപ്പിച്ചു. ചാറ്റിംഗിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള പാട്ടുകൾ, പോഡ്‌കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ ഇനി എളുപ്പത്തിൽ കണ്ടെത്താം.

നമ്മുടെ താല്പര്യങ്ങൾക്കനുസരിച്ച് മികച്ച പ്ലേലിസ്റ്റുകൾ നിർമ്മിക്കാൻ ഈ എഐ ഫീച്ചർ സഹായിക്കും. നിലവിൽ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ഈ ഫീച്ചർ പരീക്ഷിക്കാൻ സാധിക്കുക.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് രാജ്യങ്ങളിൽ മാത്രമായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. ആപ്പിലെ മൈക്ക് ബട്ടണിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ടൈപ്പ് ചെയ്ത് ചോദിക്കാവുന്നതാണ്. പഴയ ഇന്റർഫേസ് തന്നെയാണ് ഇഷ്ടമെങ്കിൽ അതിൽ തന്നെ തുടരാനുള്ള ഓപ്ഷനുമുണ്ട്.

മോണിങ് വാക്കിന് അനുയോജ്യമായ പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനും, പുതിയ ഗായകരെ പരിചയപ്പെടാനും ഈ ഫീച്ചർ സഹായിക്കും. ഇതുകൂടാതെ ആൽബം റിലീസ് തീയതികൾ, പാട്ടുകൾക്ക് പിന്നിലെ കഥകൾ, സംഗീത വിഭാഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം.

നിങ്ങൾ ആദ്യമായി ഒരു ട്രാക്ക് കണ്ടെത്തിയത് എപ്പോഴാണെന്ന വിവരവും, അടുത്തിടെ നിങ്ങളുടെ സംഗീത ആസ്വാദന രീതിയിൽ വന്ന മാറ്റങ്ങളും ഈ പുതിയ എഐ ഫീച്ചറിലൂടെ മനസ്സിലാക്കാൻ സാധിക്കും.

യുഎസ്, അയർലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്‌പോട്ടിഫൈ പ്രീമിയം ഉപയോക്താക്കൾക്കാണ് നിലവിൽ ഈ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയിട്ടുള്ളത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഇത് പ്രവർത്തിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഈ ഫീച്ചർ എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372782/spotify-ai-assistant-feature-premium-users-chat-playlist)