---
title: "സ്വത്തിന് മുന്നിൽ അച്ഛന് എന്ത് വില! 150 കോടിയുടെ സ്വത്ത് തർക്കം; ഗാസിയാബാദിൽ മകൻ പിതാവിനെ വെടിവെച്ചുകൊന്നു"
english_title: "Ghaziabad Son Shoots Father Dead Over 150 Crore Property Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372775/ghaziabad-son-kills-father-property-dispute"
published_at: "2026-07-16T15:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: ["Latest News", "Property Dispute", "Ghaziabad", "Crime"]
---

# സ്വത്തിന് മുന്നിൽ അച്ഛന് എന്ത് വില! 150 കോടിയുടെ സ്വത്ത് തർക്കം; ഗാസിയാബാദിൽ മകൻ പിതാവിനെ വെടിവെച്ചുകൊന്നു

> **Lead Summary:** **ഗാസിയാബാദ്: [**ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വത്തവകാശത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിതാവിനെ മകൻ വെടിവെച്ചു കൊലപ്പെടുത്തി. ഹരിഓം ചൗധരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ നിഖിൽ ആണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി മോദിനഗറിലെ ബുഡാന ഗ്രാമത്തിലായിരുന്നു ക്രൂരമായ കൊലപാതകം.

## Article Content

**ഗാസിയാബാദ്: [**ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വത്തവകാശത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിതാവിനെ മകൻ വെടിവെച്ചു കൊലപ്പെടുത്തി. ഹരിഓം ചൗധരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ നിഖിൽ ആണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി മോദിനഗറിലെ ബുഡാന ഗ്രാമത്തിലായിരുന്നു ക്രൂരമായ കൊലപാതകം.

ഏകദേശം 150 കോടിയോളം രൂപയുടെ ആസ്തിയുള്ള ഹരിഓം ചൗധരിക്ക് വലിയൊരു ഭൂപ്രദേശവും കച്ചവട സ്ഥാപനങ്ങളും സ്വന്തമായുണ്ട്. ഇതിൽ 25 ഏക്കർ ഭൂമിയും ചില കടകളും നേരത്തെ തന്നെ നിഖിലിന്റെ പേരിൽ പിതാവ് എഴുതി നൽകിയിരുന്നു.

എന്നാൽ ബാക്കിയുള്ള സ്വത്തുക്കൾ കൂടി തന്റെ പേരിലേക്ക് മാറ്റണമെന്ന നിഖിലിന്റെ ആവശ്യം ഹരിഓം നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപാനിയായ മകൻ സ്വത്തുക്കൾ നശിപ്പിക്കുമെന്ന ഭയത്താലാണ് പിതാവ് ഇതിന് വിസമ്മതിച്ചത്.

സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ നിഖിൽ പിതാവുമായി രൂക്ഷമായ തർക്കത്തിലേർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു. മുഖത്തും നെഞ്ചിലും വയറിലുമായി ആറ് തവണയാണ് ഇയാൾ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം പ്രതി ഒളിവിൽ പോയി. നിഖിലിനെ പിടികൂടാനായി നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

2018-ലും സമാനമായ രീതിയിൽ സഹോദരനുനേരെ നിഖിൽ വെടിയുതിർത്തിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372775/ghaziabad-son-kills-father-property-dispute)