---
title: "ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി, കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു; ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം"
english_title: "22 Year Old Man Dies In Lift Accident At Bengaluru Hotel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372770/bengaluru-jayanagar-lift-accident-youth-died"
published_at: "2026-07-16T15:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58ab6ae13e2_bengaluru-jayanagar-lift-accident-youth-died.jpg"
keywords: ["Bengaluru", "Lift Accident", "Hotel", "Death"]
---

# ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി, കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു; ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം

> **Lead Summary:** **ബംഗളൂരു: **ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തലകുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ് സ്വദേശി രാജേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച ബം​ഗളൂരു ജയന​ഗറിലെ 'ദക്ഷിൺ ഉപഹാര' എന്ന ഹോട്ടലിലായിരുന്നു ദാരുണ അപകടം. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സർവീസ് ലിഫ്റ്റിലാണ് രാജേഷ് കയറിയത്.

## Article Content

**ബംഗളൂരു: **ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തലകുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ് സ്വദേശി രാജേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച ബം​ഗളൂരു ജയന​ഗറിലെ 'ദക്ഷിൺ ഉപഹാര' എന്ന ഹോട്ടലിലായിരുന്നു ദാരുണ അപകടം. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സർവീസ് ലിഫ്റ്റിലാണ് രാജേഷ് കയറിയത്.

ലിഫ്റ്റ് മുകളിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് യുവാവ് തല പുറത്തേക്ക് ഇട്ടു. അതേസമയം ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു. ഇതോടെ രാജേഷിന്റെ തല ലിഫ്റ്റിന്റെ വാതിലിനും മുകളിലത്തെ നിലയിലെ കോൺക്രീറ്റ് ഭിത്തിക്കും ഇടയിൽ കുടുങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തല ചിന്നിച്ചിതറിയ നിലയിലായിരുന്നു.

വിവരമറിഞ്ഞ് ജയനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ അസ്വാഭാവികതയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, പ്രാഥമികാന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ലിഫ്റ്റ് വളരെ പഴയതാണെന്നാണ് വിവരം.

സുരക്ഷാ വാതിലുകളില്ലാത്ത ഇരുമ്പ് ഗ്രില്ലുകൾ മാത്രം ഘടിപ്പിച്ച ലിഫ്റ്റാണിത്. സെൻസറോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ലിഫ്റ്റിന്റെ രേഖകളും പരിശോധിക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372770/bengaluru-jayanagar-lift-accident-youth-died)