---
title: "പാർട്ടിയെ അവഗണിക്കുന്നോ? ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം; 'പാണക്കാട്ട് ചായസൽക്കാരം' അടിയന്തര ചർച്ചയ്ക്ക്"
english_title: "IUML Calls Meeting Of Ministers At Panakkad Over Party Complaints"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372767/iuml-ministers-meeting-panakkad-staff-appointment-controversy"
published_at: "2026-07-16T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a96ac694f_iuml-ministers-meeting-panakkad-staff-appointment-controversy.jpg"
keywords: ["IUML", "Kerala Politics", "Panakkad", "Ministers Meeting", "MSF"]
---

# പാർട്ടിയെ അവഗണിക്കുന്നോ? ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം; 'പാണക്കാട്ട് ചായസൽക്കാരം' അടിയന്തര ചർച്ചയ്ക്ക്

> **Lead Summary:** **മലപ്പുറം: **മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി ശക്തമായതോടെ മുസ്‌ലിം ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ 9 മണിക്ക് പാണക്കാട് വെച്ചാണ് ലീഗ് മന്ത്രിമാരുടെ യോഗം. വിവാദങ്ങൾ ഒഴിവാക്കുന്നതിനായി ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ നേതൃത്വം വിളിച്ചുവരുത്തിയിരിക്കുന്നത്.

## Article Content

**മലപ്പുറം: **മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി ശക്തമായതോടെ മുസ്‌ലിം ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ 9 മണിക്ക് പാണക്കാട് വെച്ചാണ് ലീഗ് മന്ത്രിമാരുടെ യോഗം. വിവാദങ്ങൾ ഒഴിവാക്കുന്നതിനായി ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ നേതൃത്വം വിളിച്ചുവരുത്തിയിരിക്കുന്നത്.

മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ, സ്റ്റാഫ് നിയമനങ്ങൾ, പിഎം ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. കോൺഗ്രസ് എംഎൽഎമാർ പോലും സാധാരണ പ്രവർത്തകർക്ക് നൽകുന്ന പരിഗണന ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ പരാതി.

പാർട്ടി പരിപാടികളിലേക്ക് വിളിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും ലീഗ് മന്ത്രിമാർ തമ്മിൽ ഏകോപനമില്ലെന്നും വിമർശനം ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് നേതൃത്വം നേരിട്ട് ഇടപെട്ട് ചർച്ച നടത്തുന്നത്.

എം.എസ്.എഫ് അടക്കമുള്ള പോഷക സംഘടനകൾ സ്റ്റാഫ് നിയമനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ, നേതൃത്വത്തിന്റെ ഇടപെടൽ നിർണ്ണായകമാകും. സ്വന്തം ആളുകളെ തിരുകി കയറ്റിയെന്നും പാർട്ടി പ്രവർത്തകരെ പൂർണമായും അവഗണിച്ചെന്നും എംഎസ്എഫ് നേതൃത്വം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ലീഗ് നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372767/iuml-ministers-meeting-panakkad-staff-appointment-controversy)