---
title: " ഹെൽത്തി കുട്ടാ ....   ഹെൽത്തി എന്ന് കരുതി ദിവസവും പ്രോട്ടീൻ ബാർ കഴിക്കാറുണ്ടോ? ശരീരത്തിൽ സംഭവിക്കുന്നത് അത്ര നല്ലതല്ല"
english_title: "Eating Protein Bars Daily: Side Effects, Sugar, Calories and Health Risks Explained"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372766/daily-protein-bars-side-effects-health-risks-sugar-calories-malayalam"
published_at: "2026-07-16T15:18:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58aa2026bce_daily-protein-bars-side-effects-health-risks-sugar-calories-malayalam.jpg"
keywords: ["Protein Bars", "Health", "Nutrition", "Sugar", "Weight Gain", "Digestive Issues", "Kerala"]
---

#  ഹെൽത്തി കുട്ടാ ....   ഹെൽത്തി എന്ന് കരുതി ദിവസവും പ്രോട്ടീൻ ബാർ കഴിക്കാറുണ്ടോ? ശരീരത്തിൽ സംഭവിക്കുന്നത് അത്ര നല്ലതല്ല

> **Lead Summary:** (**[ www.truevisionnews.com )]** പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ പ്രവർത്തനത്തിനും വിശപ്പ് നിയന്ത്രിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. എന്നാൽ ആരോഗ്യകരമെന്ന് കരുതി നമ്മൾ ദിവസവും കഴിക്കുന്ന പ്രോട്ടീൻ ബാറുകൾ പലപ്പോഴും അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രോട്ടീൻ ബാറുകൾ പതിവായി കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

## Article Content

(**[ www.truevisionnews.com )]** പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ പ്രവർത്തനത്തിനും വിശപ്പ് നിയന്ത്രിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. എന്നാൽ ആരോഗ്യകരമെന്ന് കരുതി നമ്മൾ ദിവസവും കഴിക്കുന്ന പ്രോട്ടീൻ ബാറുകൾ പലപ്പോഴും അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രോട്ടീൻ ബാറുകൾ പതിവായി കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

**1. വിശപ്പ് കുറയും, പക്ഷേ...**

വിശപ്പ് ഉണ്ടാക്കുന്ന ഹോർമോണായ 'ഗ്രെലിൻ' (ghrelin)-ന്റെ പ്രവർത്തനം തടയാൻ പ്രോട്ടീന് സാധിക്കും. അതേസമയം വയറു നിറഞ്ഞതായി തലച്ചോറിന് സന്ദേശം നൽകുന്ന 'പെപ്റ്റൈഡ് YY' (PYY), 'GLP-1' എന്നിവയെ ഇത് ഉത്തേജിപ്പിക്കുകയും ചെയ്യും. അതിനാൽ ഉച്ചസമയത്തുണ്ടാകുന്ന അമിതമായ വിശപ്പ് തടയാൻ പ്രോട്ടീൻ ബാറുകൾക്ക് സാധിക്കും.

**2. വയറുവീർക്കലും ഗ്യാസും**

എളുപ്പത്തിൽ ദഹിക്കാത്ത നാരുകൾ അടങ്ങിയ പ്രോട്ടീൻ ബാറുകൾ ദിവസവും കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന സോർബിറ്റോൾ (sorbitol) പോലുള്ള ഘടകങ്ങൾ വയറ്റിൽ ഗ്യാസ് നിറയാനും വയറു വീർക്കാനും ഇടയാക്കും.

**3. മിഠായിക്ക് തുല്യം; ക്ഷീണം കൂട്ടും**

പല പ്രോട്ടീൻ ബാറുകളും യഥാർത്ഥത്തിൽ മിഠായി ബാറുകൾക്ക് തുല്യമാണ്. സംസ്കരിച്ച പ്രോട്ടീനിന്റെ ചവർപ്പ് രുചി മറയ്ക്കാൻ ഒരു ബാറിൽ 20 മുതൽ 30 ഗ്രാം വരെ പഞ്ചസാര ചേർക്കാറുണ്ട്. ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതൽ ക്ഷീണിതനാക്കും. കാലക്രമേണ ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വർദ്ധിക്കാനും ഇത് കാരണമാകും.

**4. ശരീരഭാരം വർദ്ധിക്കും**

ലഘുഭക്ഷണമായിട്ടാണ് കരുതാറെങ്കിലും ഒരു പ്രോട്ടീൻ ബാറിൽ 300 മുതൽ 400 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് വർദ്ധിക്കുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.

**പ്രകൃതിദത്ത ഭക്ഷണങ്ങൾ ശീലമാക്കാം**

പ്രോട്ടീൻ ബാറുകൾ സമീകൃതാഹാരത്തിന് പകരമാവില്ല. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ മുട്ട, പനീർ, മുളപ്പിച്ച ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം, ഗ്രീക്ക് യോഗർട്ട് തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും ഉചിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372766/daily-protein-bars-side-effects-health-risks-sugar-calories-malayalam)