---
title: "കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി, 500 നൽകി 30കോടി സ്വന്തമാക്കൂ....! തിരുവോണം ബംപർ ടിക്കറ്റ് മുഖ്യമന്ത്രി പുറത്തിറക്കി; വിൽപ്പന തിങ്കളാഴ്ച മുതൽ"
english_title: "Kerala Thiruvonam Bumper 2026 Ticket Launched With 30 Crore First Prize"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372756/kerala-thiruvonam-bumper-lottery-30-crore-ticket-sale-"
published_at: "2026-07-16T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a3246e7c8_kerala-thiruvonam-bumper-lottery-30-crore-ticket-sale.jpg"
keywords: ["Kerala Lottery", "Thiruvonam Bumper", "30 Crore", "VD Satheesan"]
---

# കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി, 500 നൽകി 30കോടി സ്വന്തമാക്കൂ....! തിരുവോണം ബംപർ ടിക്കറ്റ് മുഖ്യമന്ത്രി പുറത്തിറക്കി; വിൽപ്പന തിങ്കളാഴ്ച മുതൽ

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് പുറത്തിറക്കി. ഇത്തവണ ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടി രൂപയായി ഉയർത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ടിക്കറ്റ് പ്രകാശനം ചെയ്തത്.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് പുറത്തിറക്കി. ഇത്തവണ ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടി രൂപയായി ഉയർത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ടിക്കറ്റ് പ്രകാശനം ചെയ്തത്.

500 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന് പുറമെ 1 കോടി രൂപ വീതം 20 പേർക്കും, 25 ലക്ഷം രൂപ വീതം 20 പേർക്കും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളായി ലഭിക്കും. പത്ത് സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. വരും തിങ്കളാഴ്ച മുതൽ ഔദ്യോഗികമായി വിൽപ്പന ആരംഭിക്കും. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL.

പ്രാരംഭ ഘട്ടത്തിൽ 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആവശ്യക്കാർ കൂടുന്നതിന് അനുസരിച്ച് കൂടുതൽ ടിക്കറ്റുകൾ പ്രിന്റ് ചെയ്യാനും സാധ്യതയുണ്ട്. അംഗീകൃത ഏജന്റുമാരിൽ നിന്ന് മാത്രം ടിക്കറ്റുകൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ഓണക്കാലത്തെ ഏറ്റവും വലിയ നറുക്കെടുപ്പായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം വലിയ ഡിമാൻഡാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സമ്മാനത്തുക കൂട്ടിയത് വിൽപനയ്ക്ക് കൂടുതൽ ഉണർവ് നൽകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. ടിക്കറ്റ് വാങ്ങുമ്പോൾ സീരീസും നമ്പറും നന്നായി പരിശോധിക്കണം.നറുക്കെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. സമ്മാനാർഹരായവർക്ക് 30 ദിവസത്തിനുള്ളിൽ രേഖകൾ സഹിതം അപേക്ഷ നൽകണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372756/kerala-thiruvonam-bumper-lottery-30-crore-ticket-sale-)