---
title: "ടീച്ചറേ ഇത് കുറച്ച് കൂടിപ്പോയില്ലേ ...? 500 രൂപ കാണാതായി, പിന്നാലെ വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ"
english_title: "Rajasthan Teacher Suspended Over Allegation of Strip Search of Class 9 Girls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372728/rajasthan-teacher-suspended-strip-search-allegation-sawai-madhopur"
published_at: "2026-07-16T13:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a588ff52a72c_rajasthan-teacher-suspended-strip-search-allegation-sawai-madhopur.jpg"
keywords: ["Rajasthan News", "School News", "Student Rights", "Teacher Suspended", "Allegation"]
---

# ടീച്ചറേ ഇത് കുറച്ച് കൂടിപ്പോയില്ലേ ...? 500 രൂപ കാണാതായി, പിന്നാലെ വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ

> **Lead Summary:** **ജയ്പൂർ: **ക്ലാസ് മുറിയിൽ നിന്ന് 500 രൂപ നഷ്ടമായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചുവെന്ന പരാതിയിൽ രാജസ്ഥാനിലെ സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. സവായ് മധോപൂർ ജില്ലയിലെ ലിവാലി ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സരസ്വതി മീനയ്ക്കെതിരെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

## Article Content

**ജയ്പൂർ: **ക്ലാസ് മുറിയിൽ നിന്ന് 500 രൂപ നഷ്ടമായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചുവെന്ന പരാതിയിൽ രാജസ്ഥാനിലെ സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. സവായ് മധോപൂർ ജില്ലയിലെ ലിവാലി ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സരസ്വതി മീനയ്ക്കെതിരെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

സംഭവത്തെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി. പണം കാണാതായപ്പോൾ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളുടെ ബാഗുകൾ മാത്രമാണ് പരിശോധിച്ചതെന്ന് ചീഫ് ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷൻ ഓഫീസർ മീന കുമാരി ലസാരിയ അറിയിച്ചു.

അധ്യാപിക ചുമതലപ്പെടുത്തിയ ചില വിദ്യാർത്ഥികളാണ് ബാഗുകൾ പരിശോധിച്ചതെന്നും അധ്യാപിക ആരെയും നേരിട്ട് പരിശോധിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. വിദ്യാർത്ഥികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.എന്നിരുന്നാലും, ഇത്തരമൊരു പരാതി ഉയർന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയെന്ന കാരണത്താലാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.

നാട്ടുകാർ നൽകിയ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അവർ അറിയിച്ചു.സ്കൂളുകളിലെ അച്ചടക്ക നടപടികളിലും വിദ്യാർത്ഥികളുടെ സ്വകാര്യതയിലും വിദ്യാഭ്യാസ വകുപ്പ് കർശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372728/rajasthan-teacher-suspended-strip-search-allegation-sawai-madhopur)