---
title: "ആവേശ ഫൈനലിന് വേദിയൊരുങ്ങുന്നു; 'സ്പെയിനിനെ എനിക്ക് നന്നായി അറിയാം'; സ്വപ്ന ഫൈനലിന് മുമ്പ് മനസ്സ് തുറന്ന് മെസി"
english_title: "Lionel Messi Speaks Ahead Argentina vs Spain World Cup Final"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372727/lionel-messi-argentina-spain-world-cup-final-interview"
published_at: "2026-07-16T13:28:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5890d93ace8_lionel-messi-argentina-spain-world-cup-final-interview.jpg"
keywords: ["Latest News", "Lionel Messi", "Argentina", "Spain", "World Cup Final"]
---

# ആവേശ ഫൈനലിന് വേദിയൊരുങ്ങുന്നു; 'സ്പെയിനിനെ എനിക്ക് നന്നായി അറിയാം'; സ്വപ്ന ഫൈനലിന് മുമ്പ് മനസ്സ് തുറന്ന് മെസി

> **Lead Summary:** **അറ്റ്‌ലാന്റ: [ **ലോകകപ്പ് ഫൈനലിൽ കരുത്തരായ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന അർജന്റീനയ്ക്ക് ആത്മവിശ്വാസമേകി നായകൻ ലിയോണൽ മെസി. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മെസി ഫൈനൽ പ്രതീക്ഷകൾ പങ്കുവെച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി കോപ്പ അമേരിക്ക, യൂറോ ചാമ്പ്യന്മാർ തമ്മിലുള്ള ഫൈനൽ പോരാട്ടത്തിനാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

## Article Content

**അറ്റ്‌ലാന്റ: [ **ലോകകപ്പ് ഫൈനലിൽ കരുത്തരായ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന അർജന്റീനയ്ക്ക് ആത്മവിശ്വാസമേകി നായകൻ ലിയോണൽ മെസി. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മെസി ഫൈനൽ പ്രതീക്ഷകൾ പങ്കുവെച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി കോപ്പ അമേരിക്ക, യൂറോ ചാമ്പ്യന്മാർ തമ്മിലുള്ള ഫൈനൽ പോരാട്ടത്തിനാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

സ്പെയിനിന്റെ കളിശൈലി തനിക്ക് നന്നായി അറിയാമെന്ന് മെസി പറഞ്ഞു. തന്റെ കരിയറിലെ വലിയൊരു ഭാഗം സ്പെയിനിൽ ചെലവഴിച്ചതിന്റെ അനുഭവപരിചയം മത്സരത്തിൽ തുണയാകുമെന്നാണ് മെസിയുടെ കണക്കുകൂട്ടൽ.

ബാഴ്‌സലോണയിലെ പല കളിക്കാരും സ്പെയിൻ ടീമിലുള്ളതിനാൽ അവരെ നേരിട്ട അനുഭവമുണ്ടെന്നും മെസി വ്യക്തമാക്കി. ഒരു ലോകകപ്പ് ഫൈനൽ എന്നതിലുപരി, തനിക്ക് ഏറെ വൈകാരികമായ ഒരു മത്സരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> കഴിഞ്ഞ നാല് വർഷമായി അർജന്റീന ടീം തുടരുന്ന മികച്ച പ്രകടനത്തെക്കുറിച്ചും മെസി വാചാലനായി. "ഇത് ഞങ്ങളുടെ അഞ്ചാമത്തെ ഫൈനലാണ്. മൈതാനത്ത് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് ഈ സംഘം വീണ്ടും തെളിയിക്കുന്നു," മെസി പറഞ്ഞു. 39-ാം വയസ്സിലും അപാരമായ ഫോമിലുള്ള താരം, കഠിനമായ പരിശീലനത്തിലൂടെയാണ് താൻ ലോകകപ്പിനായി തയ്യാറെടുത്തതെന്നും വെളിപ്പെടുത്തി.

എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി മികച്ച ഫോമിലുള്ള മെസിക്ക് കിരീടനേട്ടം തന്നെയാണ് ലക്ഷ്യം. ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന അർജന്റീന-സ്പെയിൻ കലാശപ്പോരാട്ടം നടക്കുക.

**[
](http://(truevisionnews.com))**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372727/lionel-messi-argentina-spain-world-cup-final-interview)