---
title: "കളിച്ച് കളിച്ച് എങ്ങോട്ടാ...? അർജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനം"
english_title: "KSEB Employee Attacked In Thrissur Over Power Cut During Football Match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372709/kseb-employee-attacked-thrissur-power-cut-football-match"
published_at: "2026-07-16T12:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5884364782a_kseb-employee-attacked-thrissur-power-cut-football-match.jpg"
keywords: ["KSEB", "Thrissur", "Power Cut", "Football", "Kerala News"]
---

# കളിച്ച് കളിച്ച് എങ്ങോട്ടാ...? അർജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനം

> **Lead Summary:** **തൃശൂര്‍: **ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് തൃശൂർ മാള കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന് ക്രൂരമർദ്ദനം. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകപ്പ് സെമിഫൈനൽ മത്സരത്തിന് തൊട്ടുമുമ്പാണ് അന്നമനടയിൽ വൈദ്യുതി മുടങ്ങിയത്. അന്നമനട 33 കെവി സബ്സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരൻ നിധിനാണ് ആക്രമണത്തിനിരയായത്. 

## Article Content

**തൃശൂര്‍: **ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് തൃശൂർ മാള കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന് ക്രൂരമർദ്ദനം. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകപ്പ് സെമിഫൈനൽ മത്സരത്തിന് തൊട്ടുമുമ്പാണ് അന്നമനടയിൽ വൈദ്യുതി മുടങ്ങിയത്. അന്നമനട 33 കെവി സബ്സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരൻ നിധിനാണ് ആക്രമണത്തിനിരയായത്. 

ഫുട്ബോൾ മത്സരത്തിനിടെ വൈദ്യുതി ബന്ധം തകരാറിലായതോടെ ഓഫീസിലെത്തിയ ഒരു സംഘം യുവാക്കൾ ജീവനക്കാരെ അസഭ്യം പറയുകയും, നിധിനെ മുളവടി ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. 33 കെവി സബ്സ്റ്റേഷനിലാണ് ആക്രമണം നടന്നത്.  പരിക്കേറ്റ നിധിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 കെഎസ്ഇബിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ നിധിനെ ഒരു സംഘം യുവാക്കള്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ പലയിടങ്ങളിലും ഇന്നലെ ഫുട്ബോൾ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിൽ വ്യാപക പ്രതിഷേധം നടന്നു. തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു.

എരുമപ്പെട്ടിയിൽ പുലർച്ചെ 12.42 മുതൽ 1.07 വരെയായിരുന്നു പവർകട്ട്. മലപ്പുറം പരിയാപുരത്തെ കെഎസ്ഇബി ഓഫീസിന് മുന്നിലും ഡിവൈഎഫ്ഐ പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.മത്സരങ്ങൾ കാണുന്ന സമയത്ത് വൈദ്യുതി മുടക്കരുതെന്നാണ് പൊതുജനങ്ങളുടെ പ്രധാന ആവശ്യം. എന്നാൽ സാങ്കേതിക കാരണങ്ങളും ലോഡ് ഷെഡ്ഡിംഗും കാരണമാണ് പവർകട്ട് ഉണ്ടാകുന്നതെന്ന് കെഎസ്ഇബി അധികൃതർ വിശദീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372709/kseb-employee-attacked-thrissur-power-cut-football-match)