---
title: "കോഴിക്കോട് വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്"
english_title: "Vadakara Auto Accident: Driver Sajindran Dies After Vehicle Overturns Near Thumbolimukku"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372688/vadakara-thumbolimukku-auto-accident-driver-sajindran-dies"
published_at: "2026-07-16T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58743d13a18_tiruvallur-auto-rickshaw-accident-driver-sajindran-dies.jpg"
keywords: ["Latest news", "Vadakara", "Auto Accident", "Kozhikode", "Road Safety", "Kerala News"]
---

# കോഴിക്കോട് വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട് : **[** വടകര കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തിരുവള്ളൂർ പുതുശ്ശേരി താഴക്കുനിയിൽ സജീന്ദ്രൻ ആണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.

## Article Content

കോഴിക്കോട് : **[** വടകര കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തിരുവള്ളൂർ പുതുശ്ശേരി താഴക്കുനിയിൽ സജീന്ദ്രൻ ആണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം 6.45-ഓടെയായിരുന്നു അപകടം. സജീന്ദ്രൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷ തിരുവള്ളൂരിൽ നിന്ന് കോട്ടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു. തുമ്പോളിമുക്കിൽ വെച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ സജീന്ദ്രനെ ഉടൻ തന്നെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണപ്പെട്ടിരുന്നു. പോസ്റ്മാർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372688/vadakara-thumbolimukku-auto-accident-driver-sajindran-dies)