---
title: "ആരുടേതാണ്.... എവിടെ നിന്ന് വന്നു..? കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം? കാസര്‍ഗോഡ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത"
english_title: "Headless Body Found At Kasaragod Beach: Was It Already Autopsied?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372681/kasaragod-beach-headless-body-found-autopsy-mystery"
published_at: "2026-07-16T11:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a586dc6bdd0e_kasaragod-beach-headless-body-found-autopsy-mystery.jpg"
keywords: ["Kasaragod News", "Headless Body", "Kerala Police", "Beach", "Mystery Death", "Investigation"]
---

# ആരുടേതാണ്.... എവിടെ നിന്ന് വന്നു..? കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം? കാസര്‍ഗോഡ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

> **Lead Summary:** കാസര്‍ഗോഡ്: കാസര്‍ഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞ സംഭവത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു മാസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.കണ്ടെത്തിയ മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന്റെ പാടുകൾ ഉണ്ടെന്നതാണ് സംഭവത്തെ കൂടുതൽ ദുരൂഹമാക്കുന്നത്.

## Article Content

കാസര്‍ഗോഡ്: കാസര്‍ഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞ സംഭവത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു മാസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.കണ്ടെത്തിയ മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന്റെ പാടുകൾ ഉണ്ടെന്നതാണ് സംഭവത്തെ കൂടുതൽ ദുരൂഹമാക്കുന്നത്.

മൃതദേഹത്തിൽ ഉണ്ടായിരുന്ന മുറിവുകൾ മുൻപ് പോസ്റ്റ്‌മോർട്ടം നടത്തിയതിന്റേതാണെന്ന് പൊലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഈ മൃതദേഹം കേരളത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്തതല്ലെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ മൃതദേഹം ഏത് സംസ്ഥാനത്തുനിന്നാണ് ഒഴുകിയെത്തിയതെന്നും ആരുടെതാണെന്നും സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജിതമാക്കി.

മൃതദേഹത്തിന്റെ തല ഭാഗം പൂർണമായും നഷ്ടപ്പെട്ട നിലയിലാണ്. കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട് അസ്ഥികൾ പുറത്തേക്ക് തള്ളിയിരിക്കുന്നു. മൃതദേഹത്തിന്റെ പ്രായം കൃത്യമായി നിർണയിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം ശക്തമായ തിരമാലയിൽപ്പെട്ട് കടലിൽ ഒഴുകിയെത്തിയതാണോ എന്നതടക്കം എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കാസര്‍ഗോഡ് ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.മൃതദേഹം തിരിച്ചറിയാനായി ഫോറൻസിക് പരിശോധനയ്ക്കും ഡിഎൻഎ ടെസ്റ്റിനും അയച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളുമായും കാണാതായവരുടെ വിവരങ്ങൾ താരതമ്യം ചെയ്യുന്നുണ്ട്. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372681/kasaragod-beach-headless-body-found-autopsy-mystery)