---
title: "ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ...? കൈക്കൂലി ഹെൽപ്പ്‌ലൈൻ പ്രഖ്യാപിച്ച് വിജയ്, പിന്നാലെ പിടിവീണത് ടിവികെ നേതാവ്, വാങ്ങിയത് 30,000 രൂപ"
english_title: "TVK Leader Caught on Video Taking Bribe After Tamil Nadu Launches Anti-Corruption Helpline"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372637/tvk-leader-caught-taking-bribe-tamil-nadu-anti-corruption-helpline"
published_at: "2026-07-16T08:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58467372ed1_tvk-leader-caught-taking-bribe-tamil-nadu-anti-corruption-helpline.jpg"
keywords: ["Tamil Nadu News", "Bribery Case", "TVK", "N.V. Veera", "Vijay"]
---

# ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ...? കൈക്കൂലി ഹെൽപ്പ്‌ലൈൻ പ്രഖ്യാപിച്ച് വിജയ്, പിന്നാലെ പിടിവീണത് ടിവികെ നേതാവ്, വാങ്ങിയത് 30,000 രൂപ

> **Lead Summary:** **ചെന്നൈ: **കൈക്കൂലി തടയാൻ തമിഴ്നാട് സർക്കാർ പുതിയ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപിച്ചതിന് പിന്നാലെ കൈക്കൂലി ആരോപണത്തിൽ കുടുങ്ങി ടിവികെ നേതാവ്. മാമ്പാക്കം പഞ്ചായത്ത് യൂണിയൻ വൈസ് പ്രസിഡന്റും ടിവികെ ചെങ്കൽപെട്ട് ഈസ്റ്റ് ജില്ലാ ജോ. സെക്രട്ടറിയുമായ എൻ.വി. വീരയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.

## Article Content

**ചെന്നൈ: **കൈക്കൂലി തടയാൻ തമിഴ്നാട് സർക്കാർ പുതിയ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപിച്ചതിന് പിന്നാലെ കൈക്കൂലി ആരോപണത്തിൽ കുടുങ്ങി ടിവികെ നേതാവ്. മാമ്പാക്കം പഞ്ചായത്ത് യൂണിയൻ വൈസ് പ്രസിഡന്റും ടിവികെ ചെങ്കൽപെട്ട് ഈസ്റ്റ് ജില്ലാ ജോ. സെക്രട്ടറിയുമായ എൻ.വി. വീരയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.

കോൺട്രാക്ടറിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ലക്ഷം രൂപ നേരത്തെ നൽകിക്കഴിഞ്ഞതായി പറയുന്ന ശബ്ദവും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ടിവികെ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കൈക്കൂലി പരാതികൾ കർശനമായി നേരിടാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം പൊതുജനങ്ങൾക്കായി പുതിയ വാട്സാപ് നമ്പർ പ്രഖ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടാൽ ഈ നമ്പറിൽ പരാതി അറിയിക്കാം.

> എല്ലാ സർക്കാർ ഓഫീസുകളിലും ഈ ഹെൽപ്പ്‌ലൈൻ നമ്പർ പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകി. "കൈക്കൂലി നൽകുന്നതും വാങ്ങുന്നതും കുറ്റമാണ്" എന്ന് തമിഴിലും ഇംഗ്ലീഷിലും എഴുതിയ ബോർഡുകൾ വ്യക്തമായി സ്ഥാപിക്കണമെന്നും ഉത്തരവുണ്ട്.എല്ലാ സർക്കാർ വകുപ്പുകളും അവരുടെ വെബ്സൈറ്റുകളിൽ വിജിലൻസ് ഹെൽപ്പ്‌ലൈൻ ലിങ്ക് ചേർക്കണം.

വിജിലൻസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുമായി അത് ബന്ധിപ്പിക്കണം. നോട്ടീസ് ബോർഡുകളിൽ വിജിലൻസ് വിഭാഗത്തിന്റെ വിലാസം, ഫോൺ നമ്പറുകൾ, വാട്സാപ് നമ്പർ എന്നിവയും പ്രദർശിപ്പിക്കണം.കൈക്കൂലിക്കെതിരെ സീറോ ടോളറൻസ് നയമാണ് സർക്കാരിനുള്ളതെന്നും പരാതികൾ ലഭിക്കുന്ന മുറയ്ക്ക് കർശന നടപടിയുണ്ടാകുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372637/tvk-leader-caught-taking-bribe-tamil-nadu-anti-corruption-helpline)