---
title: "തൊപ്പിയെ പൊക്കാൻ പൊലീസ്..! സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്"
english_title: "Kochi Police Issue Lookout Circular Against 'Thoppi' Nihad in Nude Video Leak Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372635/kochi-police-lookout-circular-thoppi-nihad-nude-video-case"
published_at: "2026-07-16T07:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54417347d92_thoppi.jpg"
keywords: ["Cyber Crime", "Kochi Police", "Youtuber Thoppi", "Nihad", "Nude Video Leak Case", "Lookout Circular"]
---

# തൊപ്പിയെ പൊക്കാൻ പൊലീസ്..! സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

> **Lead Summary:** > **കൊച്ചി: **സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഒളിവിൽ പോയ യുവാവിനെതിരെ കൊച്ചി സിറ്റി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. "തൊപ്പി" എന്നറിയപ്പെടുന്ന നിഹാദാണ് കേസിലെ പ്രധാന പ്രതി.വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനെ തുടർന്നാണ് പൊലീസിന്റെ നിർണായക നീക്കം.

## Article Content

> **കൊച്ചി: **സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഒളിവിൽ പോയ യുവാവിനെതിരെ കൊച്ചി സിറ്റി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. "തൊപ്പി" എന്നറിയപ്പെടുന്ന നിഹാദാണ് കേസിലെ പ്രധാന പ്രതി.വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനെ തുടർന്നാണ് പൊലീസിന്റെ നിർണായക നീക്കം.

നിഹാദിന്റെ പാസ്പോർട്ട് വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. എയർപോർട്ടുകളിലും അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.കേസിൽ മൊഴിയെടുക്കുന്നതിനായി നിഹാദിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മറുപടി നൽകിയതിന് പിന്നാലെ യുവാവ് ഒളിവിൽ പോവുകയായിരുന്നു.

നിലവിൽ ഇയാൾ എവിടെയാണെന്ന് പൊലീസിന് വ്യക്തതയില്ല. ഈ കേസിൽ നോട്ടീസ് ലഭിച്ചിട്ടും നിഹാദിന്റെ സുഹൃത്തുക്കൾ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അവരെയും കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നതാണ് കേസ്.

സംഭവം വലിയ വിവാദമായതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തിൽ മറ്റു ദൃശ്യങ്ങൾ കൂടി പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് തെളിവുകൾ ശേഖരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഇടപെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372635/kochi-police-lookout-circular-thoppi-nihad-nude-video-case)