---
title: "ഇത് മധുര പ്രതികാരം... സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്തി അർജന്റീന ഫൈനലിൽ; എതിരാളികളായി സ്പെയിൻ "
english_title: "Argentina Beat England 2-1 to Reach FIFA World Cup 2026 Final vs Spain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372633/argentina-beat-england-2-1-world-cup-2026-semifinal"
published_at: "2026-07-16T07:24:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5839f452f59_argentina-beat-england-2-1-world-cup-2026-semifinal.jpg"
keywords: ["FIFA World Cup", "Argentina Football", "Messi", "England", "FIFA World Cup 2026 Final"]
---

# ഇത് മധുര പ്രതികാരം... സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്തി അർജന്റീന ഫൈനലിൽ; എതിരാളികളായി സ്പെയിൻ 

> **Lead Summary:** **അറ്റ്‌ലാന്റ: **സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫുട്ബോൾ ലോകകപ്പ് ഫൈനലിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽബിസെലസ്റ്റകളുടെ തകർപ്പൻ ജയം. തിങ്കളാഴ്ച നടക്കുന്ന കലാശപ്പോരിൽ അർജന്റീനയുടെ എതിരാളികൾ സ്പെയിനാണ്.അറ്റ്‌ലാന്റയിലെ പുല്മൈതാനം ഇന്നലെ സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ മധുരപ്രതികാരത്തിനാണ്.

## Article Content

**അറ്റ്‌ലാന്റ: **സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫുട്ബോൾ ലോകകപ്പ് ഫൈനലിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽബിസെലസ്റ്റകളുടെ തകർപ്പൻ ജയം. തിങ്കളാഴ്ച നടക്കുന്ന കലാശപ്പോരിൽ അർജന്റീനയുടെ എതിരാളികൾ സ്പെയിനാണ്.അറ്റ്‌ലാന്റയിലെ പുല്മൈതാനം ഇന്നലെ സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ മധുരപ്രതികാരത്തിനാണ്.

പതിറ്റാണ്ടുകളായി ഇംഗ്ലണ്ടിനോടുള്ള കനൽ പോലെയുള്ള വൈരാഗ്യത്തിന് അർജന്റീന വിരാമമിട്ടു. 1966ൽ ഇംഗ്ലണ്ടിന്റെ മണ്ണിൽ അർജന്റീനൻ ക്യാപ്റ്റൻ അന്റോണിയോ റാറ്റിനെ പുറത്താക്കിയ സംഭവം മുതൽ തുടങ്ങിയ പകയാണ് ഇന്നലെ കളത്തിൽ കത്തിയത്.

ഇംഗ്ലണ്ട് ആദ്യം ഗോൾ നേടി മുന്നിലെത്തിയെങ്കിലും അർജന്റീന പതറിയില്ല. തിരിച്ചുവന്ന് രണ്ട് ഗോളുകൾ നേടിയാണ് ത്രീ ലയൺസിന്റെ നെഞ്ചകം തകർത്തത്. ക്യാപ്റ്റൻ ലയണൽ മെസിയുടെ മികച്ച അസിസ്റ്റുകളാണ് അർജന്റീനയുടെ വിജയത്തിൽ നിർണായകമായത്. അന്റോണിയോ റാറ്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കൈയിൽ കറുത്ത ആംബാൻഡ് ചുറ്റിയാണ് മെസിയും സംഘവും ഇന്നലെ കളത്തിലിറങ്ങിയത്.

> ഇംഗ്ലണ്ട്- അർജന്റീന പോരാട്ടങ്ങൾക്ക് എക്കാലത്തും യുദ്ധത്തിന്റെ മുഖമുണ്ട്. 1986ൽ ഫോക്ലൻഡ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മറഡോണയുടെ "ദൈവത്തിന്റെ കൈ" ഗോളിലൂടെ അർജന്റീന പ്രതികാരം ചെയ്തിരുന്നു. 1998ലും 2002ലും ഇരുടീമുകളും നേർക്കുനേർ വന്നപ്പോഴും സംഘർഷം കത്തി.

ഇന്നലെ ഗാലറിയിൽ ഡേവിഡ് ബെക്കാമിനെ സാക്ഷിയാക്കിയാണ് അർജന്റീനയുടെ സംഹാരതാണ്ഡവം.86ൽ പ്രതികാരം ചെയ്തത് ദൈവത്തിന്റെ കൈയിലൂടെയാണെങ്കിൽ 2026ൽ അത് മിശിഹായുടെ കാലുകളിലൂടെയായി. പത്താം നമ്പർ ഇതിഹാസം റാറ്റിന് വിട നൽകിയ ആഴ്ചയിൽ തന്നെ മറ്റൊരു പത്താം നമ്പറുകാരന്റെ മികവിൽ അർജന്റീന ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഇത് ഒരു രാജ്യത്തിന്റെ അഭിമാന പോരാട്ടത്തിന്റെ വിജയമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372633/argentina-beat-england-2-1-world-cup-2026-semifinal)