---
title: "പ്രണയത്തിന് ഭർത്താവ് തടസ്സം! ഏഴ് വർഷത്തെ ദാമ്പത്യം, അഞ്ച് വയസ്സുള്ള മകൾ; എന്നിട്ടും കാമുകന് വേണ്ടി ഭർത്താവിനെ ഇല്ലാതാക്കാൻ വാടകക്കൊലയാളിയെ വിട്ട് ഭാര്യ"
english_title: "Bihar Woman and Lover Arrested for Hiring Contract Killer to Murder Husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372632/bihar-woman-arrested-murder-husband-lover-contract-killer"
published_at: "2026-07-16T07:10:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: ["Bihar Crime", "Murder Case", "Contract killer", "Extramarital Affair"]
---

# പ്രണയത്തിന് ഭർത്താവ് തടസ്സം! ഏഴ് വർഷത്തെ ദാമ്പത്യം, അഞ്ച് വയസ്സുള്ള മകൾ; എന്നിട്ടും കാമുകന് വേണ്ടി ഭർത്താവിനെ ഇല്ലാതാക്കാൻ വാടകക്കൊലയാളിയെ വിട്ട് ഭാര്യ

> **Lead Summary:** **കതിഹാർ: ഭ**ർത്താവിനെ ഇല്ലാതാക്കാൻ കാമുകനുമായി ചേർന്ന് ഗൂഢാലോചന നടത്തിയ യുവതിയും കാമുകനും വാടക കൊലയാളിയും ബിഹാർ പൊലീസിന്റെ പിടിയിൽ. ബിഹാറിലെ ജമൂയി സ്വദേശിയും സംസ്ഥാന വൈദ്യുതി വകുപ്പ് ടെക്നീഷ്യനുമായ ദേവ് കുമാർ ഗുഞ്ചൻ ആണ് കൊല്ലപ്പെട്ടത്.

## Article Content

**കതിഹാർ: ഭ**ർത്താവിനെ ഇല്ലാതാക്കാൻ കാമുകനുമായി ചേർന്ന് ഗൂഢാലോചന നടത്തിയ യുവതിയും കാമുകനും വാടക കൊലയാളിയും ബിഹാർ പൊലീസിന്റെ പിടിയിൽ. ബിഹാറിലെ ജമൂയി സ്വദേശിയും സംസ്ഥാന വൈദ്യുതി വകുപ്പ് ടെക്നീഷ്യനുമായ ദേവ് കുമാർ ഗുഞ്ചൻ ആണ് കൊല്ലപ്പെട്ടത്.

ജൂൺ 11-ന് ഭാര്യ സമിത കുമാരിയെ കാണാൻ ട്രെയിനിൽ പോകുമ്പോൾ ഖഗാരിയ ജില്ലയിലെ ബദ്‌ല ഘാട്ടിന് സമീപം വച്ചാണ് ഗുഞ്ചന് വെടിയേറ്റത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഭാര്യ സമിത കുമാരിക്ക് നളന്ദയിൽ ജോലി ചെയ്തിരുന്ന അജിത് കുമാറുമായി നേരത്തെ പ്രണയബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. തങ്ങളുടെ ബന്ധത്തിന് ഭർത്താവ് തടസ്സമാകുമെന്ന് ഭയന്നാണ് ഇരുവരും കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് കതിഹാർ റെയിൽവേ എസ്.പി. ഹരി ശങ്കർ കുമാർ പറഞ്ഞു.

കൊലപാതകം നടത്തുന്നതിനായി ധീരജ് എന്ന വാടക കൊലയാളിയെ ഇവർ ഏർപ്പാടാക്കി. ഗുഞ്ചൻ ട്രെയിനിൽ യാത്ര ചെയ്യുന്ന വിവരം അറിഞ്ഞ ധീരജ് ബദ്‌ല ഘാട്ടിന് സമീപം വച്ച് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 2018-ലാണ് ഗുഞ്ചനും സമിതയും വിവാഹിതരായത്. ഇവർക്ക് അഞ്ച് വയസ്സുള്ള ഒരു മകളുമുണ്ട്.

ചോദ്യം ചെയ്യലിൽ അജിത് കുമാർ സമിതയുമായുള്ള പ്രണയബന്ധം സമ്മതിച്ചു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉപയോഗിച്ച മൊബൈൽ ഫോണുകളും സിം കാർഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.സമിത കുമാരി, അജിത് കുമാർ, ധീരജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372632/bihar-woman-arrested-murder-husband-lover-contract-killer)