---
title: "ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം, കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിയും, കോഴിക്കോട് യുവതിയുടെ പരാതിയില്‍ 50-കാരൻ പിടിയില്‍"
english_title: "Kozhikode Man Arrested For Stalking Woman, Threatening To Kill Over 4 Years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372617/kozhikode-man-arrested-stalking-woman-threat-marakkadu"
published_at: "2026-07-15T22:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57ba01a371f_kozhikode-man-arrested-stalking-woman-threat-marakkadu.jpg"
keywords: ["Kozhikode Crime", "Stalking Case", "Sexual Harassment", "Kerala Police", "Marad"]
---

# ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം, കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിയും, കോഴിക്കോട് യുവതിയുടെ പരാതിയില്‍ 50-കാരൻ പിടിയില്‍

> **Lead Summary:** കോഴിക്കോട്: മാറാട് സ്വദേശിനിയായ യുവതിയെ 2021 മുതൽ നിരന്തരം ശല്യപ്പെടുത്തുകയും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാറാട് നീർമൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടിൽ അലി അക്ബർ ആണ് മാറാട് പൊലീസിന്റെ പിടിയിലായത്.

## Article Content

കോഴിക്കോട്: മാറാട് സ്വദേശിനിയായ യുവതിയെ 2021 മുതൽ നിരന്തരം ശല്യപ്പെടുത്തുകയും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാറാട് നീർമൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടിൽ അലി അക്ബർ ആണ് മാറാട് പൊലീസിന്റെ പിടിയിലായത്.

യുവതിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായാണ് പരാതി. യുവതിയുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്നും മകളുടെ വിവാഹം മുടക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഇയാൾ യുവതിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു.

മാനസികമായി തളർന്ന യുവതി ഒടുവിൽ മാറാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അലി അക്ബറിനെതിരെ ഇതേ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും മുൻപ് കേസ് നിലവിലുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മാറാട് പൊലീസ് അറിയിച്ചു.

സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ഭീഷണികളും പിന്തുടരലുകളും സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പരാതിയുമായി മുന്നോട്ട് വരാൻ മടിക്കരുതെന്നും 112 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കാമെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372617/kozhikode-man-arrested-stalking-woman-threat-marakkadu)