---
title: " 'ഫൂലൻ മണി'യെ ഇനി ആരും കാത്ത് നിൽക്കേണ്ട.....!  405 ഗ്രാം എംഡിഎംഎയുമായി ഫൂലൻ മണിയെ ഓപ്പറേഷൻ തൂഫാൻ പൊക്കി "
english_title: "Kerala Operation Thoofan: 405g MDMA Seized, Drug Peddler Phoolan Mani Held In Perinthalmanna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372586/operation-thoofan-perinthalmanna-405g-mdma-phoolan-mani-arrest"
published_at: "2026-07-15T18:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a577e0953991_operation-thoofan-perinthalmanna-405g-mdma-phoolan-mani-arrest.jpg"
keywords: ["Perinthalmanna", "MDMA", "Drug Seizure", "Operation Thoofan", "Kerala Police"]
---

#  'ഫൂലൻ മണി'യെ ഇനി ആരും കാത്ത് നിൽക്കേണ്ട.....!  405 ഗ്രാം എംഡിഎംഎയുമായി ഫൂലൻ മണിയെ ഓപ്പറേഷൻ തൂഫാൻ പൊക്കി 

> **Lead Summary:** **മലപ്പുറം : **എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. വേങ്ങര സ്വദേശി അനിൽ എന്ന 'ഫൂലൻ മണി'യെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 405 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

## Article Content

**മലപ്പുറം : **എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. വേങ്ങര സ്വദേശി അനിൽ എന്ന 'ഫൂലൻ മണി'യെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 405 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കേരള പൊലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

അങ്ങാടിപ്പുറം പാലത്തിന് സമീപം സ്വിഫ്റ്റ് കാറിലിരിക്കെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പെടുത്തി. കാറിൽ നിന്നാണ് 405 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കവർച്ച, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അനിൽ.

കവർച്ച, മോഷണം, ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് 'ഫൂലൻ മണി'. നേരത്തെ കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു.

ഇയാൾക്ക് പിന്നിലുള്ള ലഹരി ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. എവിടെ നിന്നാണ് ലഹരി എത്തിക്കുന്നത്, ആർക്കൊക്കെയാണ് വിൽപ്പന നടത്തുന്നത് എന്നിവ സംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372586/operation-thoofan-perinthalmanna-405g-mdma-phoolan-mani-arrest)