---
title: "വിരശല്യം അലട്ടുന്നുണ്ടോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ,  പരിഹരിക്കാനുമുള്ള വഴികൾ ഇതാ!"
english_title: "Intestinal Worm Infection: Symptoms, Causes And Prevention Tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372583/intestinal-worm-infection-symptoms-prevention-malayalam"
published_at: "2026-07-15T17:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a577cf378036_intestinal-worm-infection-symptoms-prevention-malayalam.jpg"
keywords: ["Worm Infection", "Stomach Pain", "Hygiene", "Children Health", "Deworming"]
---

# വിരശല്യം അലട്ടുന്നുണ്ടോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ,  പരിഹരിക്കാനുമുള്ള വഴികൾ ഇതാ!

> **Lead Summary:** ** **വിരശല്യം അഥവാ കൃമിശല്യം എന്നത് പ്രധാനമായും ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത് മൂലം ചിലരെങ്കിലും ബുന്ധിമുട്ട് അനുഭവിക്കുന്നുണ്ട് . മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അഴുക്കിലൂടെയോ ആണ് വിരകളുടെ മുട്ടകൾ നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. മിക്കവാറും കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെങ്കിലും മുതിർന്നവരിലും ഇത് ഉണ്ടാകാം.

## Article Content

** **വിരശല്യം അഥവാ കൃമിശല്യം എന്നത് പ്രധാനമായും ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത് മൂലം ചിലരെങ്കിലും ബുന്ധിമുട്ട് അനുഭവിക്കുന്നുണ്ട് . മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അഴുക്കിലൂടെയോ ആണ് വിരകളുടെ മുട്ടകൾ നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. മിക്കവാറും കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെങ്കിലും മുതിർന്നവരിലും ഇത് ഉണ്ടാകാം.

കൃത്യമായ ശുചിത്വപരിപാലനത്തിലൂടെയും ആവശ്യമായ വൈദ്യചികിത്സയിലൂടെയും ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. വയറുവേദന, വിശപ്പില്ലായ്മ, മലദ്വാരത്തിലെ ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധോപദേശം തേടേണ്ടത് അനിവാര്യമാണ്.

**വൈദ്യസഹായം തേടുക:** *വിര ശല്യത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ കൃമിനാശിനി മരുന്നുകൾ കഴിക്കുക എന്നതാണ്.*

**വ്യക്തിശുചിത്വം: ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയത്തിൽ പോയതിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.**

**നഖം വെട്ടി വൃത്തിയായി **സൂക്ഷിക്കുക: *നഖങ്ങൾക്കിടയിൽ വിരയുടെ മുട്ടകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ അവ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കുക.*

**ഭക്ഷണ കാര്യത്തിൽ ശ്രദ്ധ**: *പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. മാംസാഹാരം നന്നായി വേവിച്ചു മാത്രം കഴിക്കുക.*

**വെള്ളം: ***തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.*

**വസ്ത്രങ്ങളും കിടക്കവിരികളും: ***വിരശല്യമുള്ളപ്പോൾ വസ്ത്രങ്ങളും കിടക്കവിരികളും ചൂടുവെള്ളത്തിൽ കഴുകി ഉണക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും.*

അതുപോലെ തുടർച്ചയായ വയറുവേദന, വിശപ്പില്ലായ്മ, മലദ്വാരത്തിൽ ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുക.

**വിരശല്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:**

*മലദ്വാരത്തിലെ ചൊറിച്ചിൽ: രാത്രികാലങ്ങളിൽ മലദ്വാരത്തിന് ചുറ്റും അനുഭവപ്പെടുന്ന അസഹ്യമായ ചൊറിച്ചിൽ വിരശല്യത്തിന്റെ പ്രധാന ലക്ഷണമാണ്.*

*വയറുവേദന: ഇടയ്ക്കിടെയുണ്ടാകുന്ന വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെടാം.*

*വിശപ്പില്ലായ്മ: ഭക്ഷണത്തോടുള്ള താല്പര്യം കുറയുകയോ പെട്ടെന്ന് വിശപ്പില്ലാത്ത അവസ്ഥയുണ്ടാകുകയോ ചെയ്യാം.*

*ഛർദ്ദിയും ഓക്കാനവും: ചിലരിൽ ഇടയ്ക്കിടെ ഛർദ്ദിക്കാനുള്ള തോന്നലോ ഓക്കാനമോ ഉണ്ടാകാം.*

*ക്ഷീണം: ശരീരത്തിന് പെട്ടെന്ന് ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.*

*ഭാരക്കുറവ്: കൃത്യമായി ഭക്ഷണം കഴിച്ചിട്ടും കുട്ടികളിൽ ശരീരഭാരം കൂടാത്ത അവസ്ഥ കണ്ടുവരാറുണ്ട്.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372583/intestinal-worm-infection-symptoms-prevention-malayalam)