---
title: "റെയിൽവേയിൽ സ്ഥിര ജോലി സ്വപ്നമാണോ? 6777 അപ്രന്റീസ് ഒഴിവുകൾ പ്രഖ്യാപിച്ചു, ജൂലൈ 20 മുതൽ അപേക്ഷിക്കാം"
english_title: "NFR Apprentice Recruitment 2026: 6777 Vacancies, Apply Online from July 20"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372577/nfr-apprentice-recruitment-2026-6777-vacancy-apply"
published_at: "2026-07-15T17:37:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a585ea892fbe_nfr-apprentice-recruitment-2026-6777-vacancy-apply.jpg"
keywords: ["NFR Apprentice", "Railway Recruitment", "ITI Jobs", "Government Jobs"]
---

# റെയിൽവേയിൽ സ്ഥിര ജോലി സ്വപ്നമാണോ? 6777 അപ്രന്റീസ് ഒഴിവുകൾ പ്രഖ്യാപിച്ചു, ജൂലൈ 20 മുതൽ അപേക്ഷിക്കാം

> **Lead Summary:** ഐടിഐ യോഗ്യതയുള്ള യുവാക്കൾക്ക് റെയിൽവേയിൽ പ്രായോഗിക പരിശീലനം നേടാൻ സുവർണാവസരം. നോർത്ത് ഫ്രണ്ടിയർ റെയിൽവേ അപ്രന്റീസ് നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 6777 ഒഴിവുകളാണ് ഉള്ളത്.

## Article Content

ഐടിഐ യോഗ്യതയുള്ള യുവാക്കൾക്ക് റെയിൽവേയിൽ പ്രായോഗിക പരിശീലനം നേടാൻ സുവർണാവസരം. നോർത്ത് ഫ്രണ്ടിയർ റെയിൽവേ അപ്രന്റീസ് നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 6777 ഒഴിവുകളാണ് ഉള്ളത്.

ബീഹാർ, ആസാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫിറ്റർ, ഇലക്ട്രീഷൻ, വെൽഡർ, ടർണർ, മെഷീനീസ്റ്റ്, പ്ലംബർ, കാർപ്പന്റർ എന്നിവയുൾപ്പെടെ നിരവധി ട്രേഡുകളിൽ അപേക്ഷിക്കാം. യോഗ്യതയായി അംഗീകൃത ബോർഡിൽ നിന്ന് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം.

അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 15 വയസ് മുതൽ 24 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19 ആണ്.

ജൂലൈ 20 മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് അപ്രന്റീസ് ആക്ട് പ്രകാരം സ്റ്റൈപെൻഡ് ലഭിക്കും. നിലവിൽ 9000 രൂപ മുതൽ 12,500 രൂപ വരെയാണ് പ്രതിമാസ സ്റ്റൈപെൻഡ്.മിക്ക ട്രേഡുകൾക്കും പരിശീലന കാലയളവ് ഒരു വർഷമാണ്.

ചില പ്രത്യേക ട്രേഡുകൾക്ക് ആറ് മാസം വരെ പരിശീലന കാലാവധി ഉണ്ടായിരിക്കും. റെയിൽവേയിൽ സ്ഥിര ജോലി നേടാൻ ആഗ്രഹിക്കുന്ന ഐടിഐ വിദ്യാർഥികൾക്ക് ഈ അപ്രന്റീസ്ഷിപ്പ് വലിയ മുൻതൂക്കം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് റെയിൽവേ റിക്രൂട്ട്മെന്റിൽ അധിക മാർക്കും പരിഗണനയും ലഭിക്കുന്നതാണ്.

താത്പര്യമുള്ളവർ നോർത്ത് ഫ്രണ്ടിയർ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിശദമായ വിജ്ഞാപനം വായിച്ച ശേഷം നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372577/nfr-apprentice-recruitment-2026-6777-vacancy-apply)