---
title: "ഇത്തവണ 30 കോടി ആർക്ക് സ്വന്തം?  മടികാണിക്കാതെ ഒന്നെടുത്തോളൂ....; തിരുവോണം ബംബർ ടിക്കറ്റ് നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും"
english_title: "Kerala Thiruvonam Bumper 2026 Launched Tomorrow, First Prize 30 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372575/kerala-thiruvonam-bumper-2026-launched-tomorrow-first-prize-30-crore"
published_at: "2026-07-15T17:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57786064ae5_kerala-thiruvonam-bumper-2026-launched-tomorrow-first-prize-30-crore.jpg"
keywords: ["Kerala Lottery", "Thiruvonam Bumper", "30 Crore", "Lottery Ticket", "September 26", "V D Satheesan"]
---

# ഇത്തവണ 30 കോടി ആർക്ക് സ്വന്തം?  മടികാണിക്കാതെ ഒന്നെടുത്തോളൂ....; തിരുവോണം ബംബർ ടിക്കറ്റ് നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറി എത്തുന്നു. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറി എത്തുന്നു. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം.

ടിക്കറ്റിന്റെ പ്രകാശനം നാളെ മുഖ്യമന്ത്രി നിർവഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് പുറത്തിറക്കുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജൻസി സമ്മാനമായും നൽകും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.

നാളത്തെ പ്രകാശന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പി.എ, അനിൽകുമാർ കെ.എസ് എന്നിവർ പങ്കെടുക്കും.അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രമേ അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ട് വാങ്ങാവൂ.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ വിൽപനയില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372575/kerala-thiruvonam-bumper-2026-launched-tomorrow-first-prize-30-crore)