---
title: "നാവൂറും രുചിയിൽ നാടൻ കൂന്തൽ ഫ്രൈ; തയ്യാറാക്കാം എളുപ്പത്തിൽ"
english_title: "Easy Nadan Koontal Fry Recipe Kerala Style"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372570/nadan-koontal-fry-recipe-kerala-style"
published_at: "2026-07-15T17:08:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a577187c2b6f_nadan-koontal-fry-recipe-kerala-style.jpg"
keywords: ["Cookery", "Koontal Fry", "Kerala Recipe", "Seafood", "Nadan Food"]
---

# നാവൂറും രുചിയിൽ നാടൻ കൂന്തൽ ഫ്രൈ; തയ്യാറാക്കാം എളുപ്പത്തിൽ

> **Lead Summary:** **[**കേരളത്തിലെ തീരദേശ വിഭവങ്ങളിൽ പാരമ്പര്യ രുചികൊണ്ട് ജനപ്രിയമായ ഒന്നാണ് കൂന്തൽ അഥവാ (കണവ). ശരിയായ രീതിയിൽ പാകം ചെയ്താൽ ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു വിഭവമാണിത്. കട്ടി കുറഞ്ഞ റിങ്ങുകളായി മുറിച്ചെടുത്ത കൂന്തൽ മസാലകളിൽ പുരട്ടി വെളിച്ചെണ്ണയിൽ എങ്ങനെ വറുത്തെടുക്കാമെന്ന് നോകാം

## Article Content

**[**കേരളത്തിലെ തീരദേശ വിഭവങ്ങളിൽ പാരമ്പര്യ രുചികൊണ്ട് ജനപ്രിയമായ ഒന്നാണ് കൂന്തൽ അഥവാ (കണവ). ശരിയായ രീതിയിൽ പാകം ചെയ്താൽ ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു വിഭവമാണിത്. കട്ടി കുറഞ്ഞ റിങ്ങുകളായി മുറിച്ചെടുത്ത കൂന്തൽ മസാലകളിൽ പുരട്ടി വെളിച്ചെണ്ണയിൽ എങ്ങനെ വറുത്തെടുക്കാമെന്ന് നോകാം

**ആവശ്യമായ ചേരുവകൾ:**

കൂന്തൽ (കണവ) – അരക്കിലോ (വൃത്തിയാക്കി വട്ടത്തിൽ മുറിച്ചത്)

സവാള – 1 (ചെറുതായി അരിഞ്ഞത്)

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

പച്ചമുളക് – 2 എണ്ണം (നീളത്തിൽ കീറിയത്)

കാശ്മീരി മുളകുപൊടി – 1.5 ടേബിൾസ്പൂൺ

മഞ്ഞൾപൊടി – അര ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല – അര ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – 1 ടീസ്പൂൺ

**തയ്യാറാക്കുന്ന വിധം**:

ആദ്യം വൃത്തിയാക്കി വെച്ചിരിക്കുന്ന കൂന്തൽ കഷണങ്ങളിലേക്ക് മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, ഗരം മസാല, നാരങ്ങാനീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അരമണിക്കൂർ മാറ്റിവെക്കുക (കൂന്തൽ വേവാൻ അല്പം സമയമെടുക്കുമെന്നതിനാൽ ആവശ്യമെങ്കിൽ വളരെ കുറച്ചു വെള്ളം ചേർത്ത് കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിച്ചെടുക്കാവുന്നതുമാണ്).

അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ച സവാള ചേർത്ത് നിറമാറുന്നത് വരെ നന്നായി വഴറ്റണം. സവാള വഴന്നു വരുമ്പോൾ മസാല പുരട്ടി വെച്ചിരിക്കുന്ന കൂന്തൽ ഇതിലേക്ക് ചേർക്കുക.

വെള്ളം ചേർക്കാതെ ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക. കൂന്തലിൽ നിന്ന് തന്നെ വെള്ളം ഇറങ്ങി വരും. ഈ വെള്ളം പൂർണ്ണമായും വറ്റി, മസാല കൂന്തലിൽ നന്നായി പിടിക്കുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അവസാനമായി കുരുമുളകുപൊടിയും കുറച്ചു പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ വിതറാം. നാവിൽ വെള്ളമൂറിക്കുന്ന നാടൻ കൂന്തൽ ഫ്രൈ തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372570/nadan-koontal-fry-recipe-kerala-style)