---
title: "ഫേസ്ബുക്കിൽ 'കളക്ടർ', നേരിൽ കണ്ടപ്പോൾ ട്വിസ്റ്റ് ; ഭർത്താവിൽ നിന്ന് 40 ലക്ഷം തട്ടാൻ ശ്രമിച്ച 25-കാരി അറസ്റ്റിൽ"
english_title: "Woman Arrested in UP for Posing as IAS Officer and Duping Husband of 40 Lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372563/up-woman-arrested-fake-ias-officer-duping-husband-40-lakh-new"
published_at: "2026-07-15T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a576b3b016c1_up-woman-arrested-fake-ias-officer-duping-husband-40-lakh.jpg"
keywords: ["Latest news", "Uttar Pradesh", "Fake IAS Officer", "Fraud", "Marriage Scam", "Cyber Crime"]
---

# ഫേസ്ബുക്കിൽ 'കളക്ടർ', നേരിൽ കണ്ടപ്പോൾ ട്വിസ്റ്റ് ; ഭർത്താവിൽ നിന്ന് 40 ലക്ഷം തട്ടാൻ ശ്രമിച്ച 25-കാരി അറസ്റ്റിൽ

> **Lead Summary:** ലക്ക്നൗ: **[**ഐഎഎസ് ഓഫീസറാണെന്ന് വ്യാജമായി പ്രചരിപ്പിച്ച് യുവാവിനെ വിവാഹം കഴിച്ച ശേഷം 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതി ഉത്തർപ്രദേശിൽ അറസ്റ്റിലായി. ബദായൂൻ സ്വദേശിനിയായ സാധന എന്ന യുവതിയെയാണ് ബറേലിയിൽ വെച്ച് പോലീസ് പിടികൂടിയത്. ഭർത്താവ് അഭിഷേക് നൽകിയ പരാതിയിലാണ് ഫരീദ്പൂർ പോലീസ് നടപടിയെടുത്തത്.

## Article Content

ലക്ക്നൗ: **[**ഐഎഎസ് ഓഫീസറാണെന്ന് വ്യാജമായി പ്രചരിപ്പിച്ച് യുവാവിനെ വിവാഹം കഴിച്ച ശേഷം 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതി ഉത്തർപ്രദേശിൽ അറസ്റ്റിലായി. ബദായൂൻ സ്വദേശിനിയായ സാധന എന്ന യുവതിയെയാണ് ബറേലിയിൽ വെച്ച് പോലീസ് പിടികൂടിയത്. ഭർത്താവ് അഭിഷേക് നൽകിയ പരാതിയിലാണ് ഫരീദ്പൂർ പോലീസ് നടപടിയെടുത്തത്.

താൻ ഐഎഎസ് ഉദ്യോഗസ്ഥയാണെന്ന് കാണിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും സാധന ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇത് വിശ്വസിച്ചാണ് അഭിഷേകും കുടുംബവും വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ വിവാഹശേഷം സാധനയുടെ യഥാർത്ഥ സ്വഭാവം പുറത്തായി.

തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും അഭിഷേകിന്റെ പരാതിയിൽ പറയുന്നു. ബദായൂനിൽ ആശുപത്രി നിർമ്മിക്കാനെന്ന വ്യാജേന അഭിഷേകിന്റെ ഭൂമി വിറ്റ് പണം കൈക്കലാക്കാനും സാധനയും കുടുംബവും സമ്മർദ്ദം ചെലുത്തിയിരുന്നു.

പോലീസ് ചോദ്യം ചെയ്യലിൽ സാധന കുറ്റം സമ്മതിച്ചു. ബി.എസ്സി ബിരുദധാരിയായ സാധന സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് തട്ടിപ്പ് നടത്തിയത്.സംഭവത്തിൽ സാധനയ്ക്ക് പുറമെ പിതാവ്, സഹോദരൻ, അമ്മാവൻ എന്നിവർക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372563/up-woman-arrested-fake-ias-officer-duping-husband-40-lakh-new)