---
title: "പൊലീസിന്റെ ജോലി നീതി നിര്‍വ്വഹണമോ?, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെ മർദ്ദിച്ചെന്ന് പരാതി "
english_title: "Youth Protests At Pathanamthitta Station Alleging Attack By Rahul Mamkootathil Supporters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372551/pathanamthitta-youth-protest-rahul-mamkootathil-supporters-attack-allegation-"
published_at: "2026-07-15T16:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5763903c16c_pathanamthitta-youth-protest-rahul-mamkootathil-supporters-attack-allegation-.jpg"
keywords: ["Pathanamthitta", "Rahul Mamkootathil", "Protest", "Cyber Crime", "Youth Attack"]
---

# പൊലീസിന്റെ ജോലി നീതി നിര്‍വ്വഹണമോ?, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെ മർദ്ദിച്ചെന്ന് പരാതി 

> **Lead Summary:** **പത്തനംതിട്ട: ** രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെ രാഹുലിന്റെ അനുയായികൾ മർദ്ദച്ചതായി പരാതി. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവ് പ്രതിഷേധം തുടരുകയാണ്.

## Article Content

**പത്തനംതിട്ട: ** രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെ രാഹുലിന്റെ അനുയായികൾ മർദ്ദച്ചതായി പരാതി. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവ് പ്രതിഷേധം തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയ മാവേലിക്കര സ്വദേശിയായ യുവാവിനെ രാഹുലിന്റെ അനുയായികൾ മർദ്ദിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

സ്റ്റേഷനിലേക്ക് വരുന്നതിനിടെ രാഹുലിന്റെ അഞ്ച് അനുയായികൾ തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നും യുവാവ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് യുവാവിന്റെ ഫോൺ സൈബർ പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു.

'പത്തനംതിട്ട പൊലീസിൽ രാഹുൽ രാജ് ആണോ? ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നതർക്കും പരാതി നൽകിയിട്ട് 30 ദിവസം', 'പൊലീസിന്റെ ജോലി നീതി നിർവ്വഹണമോ, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? എനിക്ക് നീതി ഉറപ്പാക്കുക' എന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് യുവാവ് പ്രതിഷേധിച്ചത്.

അതേസമയം അടൂരിലും സമാന സംഭവം ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ രാഹുലിന്റെ അനുയായികൾ ആക്രമിക്കാൻ ശ്രമിച്ചു.

ഫെന്നി നൈനാന്റെ നേതൃത്വത്തിൽ 30-ഓളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞാണ് ആക്രമിക്കാൻ ശ്രമിച്ചത്. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇതിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372551/pathanamthitta-youth-protest-rahul-mamkootathil-supporters-attack-allegation-)