---
title: "  മിഠായി പൊതിയിൽ ഒളിപ്പിച്ച ലഹരി..., ചതിയിൽ വീഴല്ലേ...! കോഴിക്കോട്ട് 16 കിലോ കഞ്ചാവ് മിഠായിയുമായി ബിഹാർ സ്വദേശി പിടിയിൽ"
english_title: "16 Kg Cannabis Candies Seized In Kozhikode Kolathara, Bihar Native Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372549/kozhikode-kolathara-16kg-cannabis-candies-bihar-man-arrested"
published_at: "2026-07-15T15:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57601a8ffd4_kozhikode-kolathara-16kg-cannabis-candies-bihar-man-arrested.jpg"
keywords: ["Kozhikode", "Kolathara", "Cannabis Candies", "Excise Raid", "Drug Seizure"]
---

#   മിഠായി പൊതിയിൽ ഒളിപ്പിച്ച ലഹരി..., ചതിയിൽ വീഴല്ലേ...! കോഴിക്കോട്ട് 16 കിലോ കഞ്ചാവ് മിഠായിയുമായി ബിഹാർ സ്വദേശി പിടിയിൽ

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് കൊളത്തറയിൽ 16 കിലോയിലേറെ കഞ്ചാവ് മിഠായികളുമായി ബിഹാർ സ്വദേശി എക്സൈസ് പിടിയിൽ . ബിഹാർ മധുബനി ജില്ലയിലെ ഝാഞ്ചാചാർപുർ സ്വദേശി അസ്‌ലം അൻസാരി യാണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് കൊളത്തറയിൽ 16 കിലോയിലേറെ കഞ്ചാവ് മിഠായികളുമായി ബിഹാർ സ്വദേശി എക്സൈസ് പിടിയിൽ . ബിഹാർ മധുബനി ജില്ലയിലെ ഝാഞ്ചാചാർപുർ സ്വദേശി അസ്‌ലം അൻസാരി യാണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 9.55 ന് കൊളത്തറ കണ്ണാട്ടിക്കുളം റോഡിലെ ക്രസന്റ് ബസാറിലെ ഒരു കെട്ടിടത്തിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. 16.220 കിലോ തൂക്കം വരുന്ന 3,140 കഞ്ചാവ് മിഠായികളാണ് കണ്ടെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപന നടത്താനാണ് മിഠായികൾ എത്തിച്ചതെന്നാണ് എക്സൈസിന്റെ നിഗമനം.

ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം ലഹരി മിഠായികൾ ട്രെയിൻ മാർഗവും ചരക്കുലോറികളിലും കേരളത്തിലേക്ക് എത്തുന്നത്. വർണ കടലാസുകളിൽ പൊതിഞ്ഞ് വിദ്യാർഥികളെ ആകർഷിക്കുന്ന രീതിയിലാണ് ഇവ പാക്ക് ചെയ്യുന്നത്. സംസ്ഥാനത്തെ ചില സ്കൂളുകൾക്ക് സമീപത്തെ ചെറിയ കടകളിൽ ഇത്തരം മിഠായികൾ മുൻപും കണ്ടെത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു.കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ എസ്.ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റ് കണ്ണികളെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372549/kozhikode-kolathara-16kg-cannabis-candies-bihar-man-arrested)