---
title: "കാസര്‍കോട്ടെ ഒമ്പത് വയസുകാരന്റെ മരണം; ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമെന്ന് ഡോക്ടർമാർ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, പ്രതിഷേധം"
english_title: "9-Year-Old Dies During Surgery At Kasaragod General Hospital, Family Alleges Delay In Information"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372545/kasaragod-general-hospital-surgery-death-9-year-old-iyas-new"
published_at: "2026-07-15T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a575c1f53fc2_kasaragod-general-hospital-surgery-death-9-year-old-iyas-.jpg"
keywords: ["General Hospital", "Child Death", "Cardiac Arrest", "Kasaragod General Hospital"]
---

# കാസര്‍കോട്ടെ ഒമ്പത് വയസുകാരന്റെ മരണം; ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമെന്ന് ഡോക്ടർമാർ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, പ്രതിഷേധം

> **Lead Summary:** **കാസര്‍കോട്: **കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു . ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിയെ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

## Article Content

**കാസര്‍കോട്: **കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു . ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിയെ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രോഗം ഗുരുതരമായതിനെ തുടർന്ന് ശസ്ത്രക്രിയ നിശ്ചയിക്കുകയായിരുന്നു. ശസ്ത്രക്രിയ നടക്കുന്നതിനിടെ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ കുട്ടി മരിച്ചതിന് ശേഷമാണ് വിവരം അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവാദികളായ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കുണ്ടംകുഴി ഗവൺമെന്റ് സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഇയാസ്.

സംഭവത്തിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372545/kasaragod-general-hospital-surgery-death-9-year-old-iyas-new)