---
title: "ഇതാര് 'കള്ളൻ ഡിസൂസയോ'? ചിപ്സ് കടക്കാരനെ പറ്റിച്ച്  500 രൂപയും ചിപ്സും വാങ്ങി യുവാക്കൾ മുങ്ങി; അന്വേഷണം"
english_title: "Perumbavoor Google Pay Scam: Two Youths Flee With Chips And Cash From Shop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372532/perumbavoor-google-pay-scam-chips-shop-fraud"
published_at: "2026-07-15T15:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5754918ff41_perumbavoor-google-pay-scam-chips-shop-fraud.jpg"
keywords: ["Perumbavoor", "Google Pay Scam", "Fraud", "Kerala News", "CCTV"]
---

# ഇതാര് 'കള്ളൻ ഡിസൂസയോ'? ചിപ്സ് കടക്കാരനെ പറ്റിച്ച്  500 രൂപയും ചിപ്സും വാങ്ങി യുവാക്കൾ മുങ്ങി; അന്വേഷണം

> **Lead Summary:** **പെരുമ്പാവൂർ : **ഗൂഗിൾ പേ വഴി പണം തിരികെ നൽകാമെന്ന് പറഞ്ഞ് ചിപ്സ് കടയിൽ നിന്ന് ചിപ്സും പണവും തട്ടിയെടുത്ത് രണ്ട് യുവാക്കൾ കടന്നതായി പരാതി. കെഎസ്ആർടിസി റോഡിലെ 'കൊച്ചിൻ ചിപ്സ്' എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച സംഭവം.

## Article Content

**പെരുമ്പാവൂർ : **ഗൂഗിൾ പേ വഴി പണം തിരികെ നൽകാമെന്ന് പറഞ്ഞ് ചിപ്സ് കടയിൽ നിന്ന് ചിപ്സും പണവും തട്ടിയെടുത്ത് രണ്ട് യുവാക്കൾ കടന്നതായി പരാതി. കെഎസ്ആർടിസി റോഡിലെ 'കൊച്ചിൻ ചിപ്സ്' എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച സംഭവം.

തിങ്കളാഴ്ച വൈകുന്നേരം 5.50-ഓടെയാണ് രണ്ട് യുവാക്കൾ കടയിലെത്തിയത്. 170 രൂപയുടെ ചിപ്സ് വാങ്ങിയ ശേഷം ജീവനക്കാരന് 500 രൂപ നൽകി. പകരം 670 രൂപ ഗൂഗിൾ പേ വഴി ഉടൻ അയച്ചു തരാമെന്ന് ഇവർ പറഞ്ഞു.

ജീവനക്കാരൻ 500 രൂപ കൈമാറിയ ഉടൻ യുവാക്കൾ ചിപ്സും പണവുമായി ബൈക്കിൽ കടന്നു. സംഭവം നടന്നയുടൻ കടയുടമ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു . സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാക്കളെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

> ഓൺലൈൻ പേയ്മെൻ്റ് എന്ന പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഇത്തരം UPI/ഗൂഗിൾ പേ തട്ടിപ്പുകൾ സംസ്ഥാനത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആയതായി മെസേജ് വരുന്നതുവരെ കാഷ് തിരികെ നൽകരുതെന്ന് പൊലീസ് പറയുന്നു. "പേ ചെയ്യാം" എന്ന് പറഞ്ഞ് ഫോൺ കാണിക്കുന്നതും ഒ ടി പി ചോദിക്കുന്നതും ശ്രദ്ധിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372532/perumbavoor-google-pay-scam-chips-shop-fraud)