---
title: "കട്ടിലിനടിയിൽ ഒളിച്ചിരുന്ന രഹസ്യഭാര്യ പൊക്കി; വിവാഹമോചന കേസിനിടെ ഭർത്താവിന്റെ വീട്ടിൽ മിന്നൽ പരിശോധനയുമായി ഭാര്യ"
english_title: "UP Woman Catches Husband Second Wife Hiding Under Bed During Surprise Visit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372520/up-woman-catches-husbands-second-wife-hiding-under-bed-hardoi"
published_at: "2026-07-15T14:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a574a8b6cef9_up-woman-catches-husbands-second-wife-hiding-under-bed-hardoi.jpg"
keywords: ["Uttar Pradesh", "Divorce Case", "Domestic Dispute", "Police", "Hardoi Husband Second Wife"]
---

# കട്ടിലിനടിയിൽ ഒളിച്ചിരുന്ന രഹസ്യഭാര്യ പൊക്കി; വിവാഹമോചന കേസിനിടെ ഭർത്താവിന്റെ വീട്ടിൽ മിന്നൽ പരിശോധനയുമായി ഭാര്യ

> **Lead Summary:** **ലഖ്‌നൗ: **വിവാഹമോചന കേസ് കോടതിയിൽ നടക്കുന്നതിനിടെ ഭർത്താവിന്റെ വീട്ടിൽ ഭാര്യ നടത്തിയ മിന്നൽ പരിശോധന നാടകീയ രംഗങ്ങൾക്ക് വഴിവച്ചു. കട്ടിലിനടിയിൽ നിന്ന് ഭർത്താവിന്റെ രഹസ്യ ഭാര്യയെ കണ്ടെത്തിയതോടെയാണ് സംഭവം പൊലീസ് സ്റ്റേഷൻ വരെ എത്തിയത്.

## Article Content

**ലഖ്‌നൗ: **വിവാഹമോചന കേസ് കോടതിയിൽ നടക്കുന്നതിനിടെ ഭർത്താവിന്റെ വീട്ടിൽ ഭാര്യ നടത്തിയ മിന്നൽ പരിശോധന നാടകീയ രംഗങ്ങൾക്ക് വഴിവച്ചു. കട്ടിലിനടിയിൽ നിന്ന് ഭർത്താവിന്റെ രഹസ്യ ഭാര്യയെ കണ്ടെത്തിയതോടെയാണ് സംഭവം പൊലീസ് സ്റ്റേഷൻ വരെ എത്തിയത്.

ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം.ഹർദോയ് സിറ്റി കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശാ നഗറിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം ഉണ്ടായത്. പ്രശാന്ത് ശർമ്മയും ദിഷ ശർമ്മയും തമ്മിൽ വിവാഹം കഴിഞ്ഞ് ഏകദേശം ഏഴ് വർഷമായി. ഇവർക്ക് ഒരു മകളുമുണ്ട്.

കഴിഞ്ഞ നാല് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.ഇതിനിടെയാണ് ഭർത്താവ് പ്രശാന്ത് രണ്ടാമത് വിവാഹം കഴിച്ചതായി ദിഷയ്ക്ക് വിവരം ലഭിച്ചത്. ശനിയാഴ്ച വൈകിട്ട് ദിഷ ഭർത്തൃവീട്ടിൽ എത്തിയെങ്കിലും ആരെയും കണ്ടില്ല.

അയൽവാസികളോട് അന്വേഷിച്ചപ്പോൾ പ്രശാന്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച വിവരമാണ് ലഭിച്ചത്. അന്നേ ദിവസം രാത്രി ഒരു അയൽവാസിയുടെ വീട്ടിൽ തങ്ങിയ ദിഷ പിറ്റേന്ന് ഉച്ചയ്ക്ക് വീണ്ടും ഭർത്തൃവീട്ടിലെത്തി. ടെറസിലൂടെ വീടിനകത്ത് കയറിയ ദിഷ ഒരു മുറി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ഒരു യുവതി ഒളിച്ചിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ ദിഷ ആ യുവതിയെ പിടികൂടി കോട്‌വാലി സിറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

> സംഭവം അറിഞ്ഞ് നാട്ടുകാരും വലിയ തോതിൽ വീടിന് മുന്നിൽ തടിച്ചുകൂടി. സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും ഉണ്ടായി."ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.

> കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിയമപരമായ തുടർ നടപടികൾ സ്വീകരിക്കും" എന്ന് കോട്‌വാലി സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് ത്യാഗി പറഞ്ഞു. വിവാഹമോചന കേസുകൾ നിലനിൽക്കെ ഒളിവിൽ മറ്റൊരു വിവാഹം നടത്തുന്നത് നിയമപരമായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372520/up-woman-catches-husbands-second-wife-hiding-under-bed-hardoi)