---
title: "നാദാപുരം തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Peringathur Woman Mumtaz Found Dead in Monthal River After Missing Since 10th-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372510/peringathur-woman-mumtaz-found-dead-monthal-river-new"
published_at: "2026-07-15T13:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a573e2121746_peringathur-woman-mumtaz-found-dead-monthal-river.jpg"
keywords: ["Latest News", "Peringathur", "Mumtaz", "Death", "Missing", "Nadapuram", "River"]
---

# നാദാപുരം തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്:[ **നാദാപുരം തൂണേരിയിലെ വീട്ടിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ 10-ാം തീയതി മുതൽ കാണാതായിരുന്ന പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ യാണ് മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂണേരിയിലെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു മുംതാസ്.

## Article Content

**കോഴിക്കോട്:[ **നാദാപുരം തൂണേരിയിലെ വീട്ടിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ 10-ാം തീയതി മുതൽ കാണാതായിരുന്ന പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ യാണ് മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂണേരിയിലെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു മുംതാസ്.

10-ാം തീയതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. ഇതേ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് മോന്താൽ പുഴയിൽ മുംതാസിന്റെ മൃതദേഹം കണ്ടെത്തിയത്.

ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പൊലീസ് മൃദദേഹം ഇൻക്വസ്റ്റ് നടത്തി. തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോട്ടം നടപടികൾ തുടങ്ങി. മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372510/peringathur-woman-mumtaz-found-dead-monthal-river-new)