---
title: "അച്ഛനാണെന്ന് ഓർത്തില്ലേ ....?  കുളിമുറിയിൽ വെള്ളമൊഴിച്ചത് പിടിച്ചില്ല, പിതാവിനെ ഇരുമ്പുവടി കൊണ്ട് മകൻ തലയ്ക്കടിച്ച് കൊന്നു; അറസ്റ്റ് "
english_title: "Surat Son Kills Father With Iron Rod Over Bathroom Water Fight Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372474/surat-son-kills-father-iron-rod-bathroom-fight-arrested"
published_at: "2026-07-15T11:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a571fa61d915_surat-son-kills-father-iron-rod-bathroom-fight-arrested.jpg"
keywords: ["Surat Crime News", "Gujarat Murder", "Domestic Violence"]
---

# അച്ഛനാണെന്ന് ഓർത്തില്ലേ ....?  കുളിമുറിയിൽ വെള്ളമൊഴിച്ചത് പിടിച്ചില്ല, പിതാവിനെ ഇരുമ്പുവടി കൊണ്ട് മകൻ തലയ്ക്കടിച്ച് കൊന്നു; അറസ്റ്റ് 

> **Lead Summary:** **സൂറത്ത്: ** വീട്ടിലെ കുളിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇല്ലാതായത് അച്ഛന്റെ ജീവൻ. ഗുജറാത്ത് സൂറത്തിൽ പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിലായി.ജൂലൈ 12നാണ് നാടിനെ നടുക്കിയ സംഭവം.

## Article Content

**സൂറത്ത്: ** വീട്ടിലെ കുളിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇല്ലാതായത് അച്ഛന്റെ ജീവൻ. ഗുജറാത്ത് സൂറത്തിൽ പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിലായി.ജൂലൈ 12നാണ് നാടിനെ നടുക്കിയ സംഭവം.

സുഖ്‍ലാൽ ഓംകാർ ലാമോഡെ എന്ന 45 കാരനാണ് മകന്റെ മർദ്ദനത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മകൻ ജീതു ലാമോഡെയാണ് പൊലീസ് പിടികൂടിയത് . വീട്ടിലെ കുളിമുറിയിൽ വെള്ളമൊഴിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പിതാവും മകനും തമ്മിലുള്ള തർക്കം.

തർക്കം രൂക്ഷമായതോടെ ദേഷ്യം മൂത്ത് ജീതു അടുക്കളയിൽ കിടന്നിരുന്ന നിർമാണ ജോലികൾക്കായി ഉപയോഗിക്കുന്ന ഇരുമ്പുവടി എടുത്ത് പിതാവിന്റെ കഴുത്തിൽ ശക്തമായി അടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഖ്‍ലാൽ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു . സംഭവം അറിഞ്ഞ ഉടൻ സുഖ്‍ലാലിന്റെ ഭാര്യ ആശാബെൻ സൂറത്ത് പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. നിരവധി സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഒളിവിൽ കഴിഞ്ഞുകൂടിയ ജീതുവിനെ പൊലീസ് പിടികൂടിയത്.അറസ്റ്റിലായ ജീതുവിനെതിരെ IPC 302 പ്രകാരം കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും മകൻ എന്തിനാണ് ഇത്ര ക്രൂരമായി പെരുമാറിയതെന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372474/surat-son-kills-father-iron-rod-bathroom-fight-arrested)