---
title: "'ഫയലുകൾ വേഗത്തിൽ നീക്കും, ഡാറ്റാ ഡ്രിവൺ ഗവർണൻസിലേക്ക് ഗവണ്മെന്റ് പോകുന്നു' - മുഖ്യമന്ത്രി വി ഡി സതീശൻ"
english_title: "Kerala CM VD Satheesan Data Driven Governance File Delay Projects Mapping"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372466/kerala-cm-data-driven-governance-file-delay-projects-mapping-new-"
published_at: "2026-07-15T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5718c15bd4d_kerala-cm-data-driven-governance-file-delay-projects-mapping.jpg"
keywords: ["Kerala Government", "VD Satheesan", "Data Driven Governance"]
---

# 'ഫയലുകൾ വേഗത്തിൽ നീക്കും, ഡാറ്റാ ഡ്രിവൺ ഗവർണൻസിലേക്ക് ഗവണ്മെന്റ് പോകുന്നു' - മുഖ്യമന്ത്രി വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ ഫയലുകൾ കടന്നുപോകുന്നതിലെ കാലതാമസവും വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും കാരണം പല വികസന തീരുമാനങ്ങളും വൈകുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.** **സർക്കാരിന്റെ പ്രവർത്തനം കൂടുതൽ വേഗത്തിലും സുതാര്യവുമാക്കാൻ ഡാറ്റ ഡ്രിവൺ ഗവർണൻസ് സംവിധാനത്തിലേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ ഫയലുകൾ കടന്നുപോകുന്നതിലെ കാലതാമസവും വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും കാരണം പല വികസന തീരുമാനങ്ങളും വൈകുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.** **സർക്കാരിന്റെ പ്രവർത്തനം കൂടുതൽ വേഗത്തിലും സുതാര്യവുമാക്കാൻ ഡാറ്റ ഡ്രിവൺ ഗവർണൻസ് സംവിധാനത്തിലേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി സംസ്ഥാനത്ത് ഉടനീളം നടക്കുന്ന എല്ലാ പ്രൊജക്ടുകളുടെയും സമഗ്രമായ മാപ്പിങ് നടത്താൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഭരണമാണ് ഇനി മുതൽ ലക്ഷ്യം. 2027 ലെ പദ്മ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നാമ നിർദ്ദേശം കേന്ദ്ര ആഭ്യന്തമന്ത്രാലയത്തിന് സമർപ്പിക്കുന്നത് വേണ്ടി തീരുമാനിച്ചിട്ടുണ്ട്.

അതുപോലെ പോലീസ് വാഹനം ഇടിച്ചു മരിച്ച സ്കൂൾ വിദ്യാർത്ഥി ജിതിൻ രാജിന്റെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടുണ്ടന്നും മുഖ്യമന്ത്രി .ഹൈ സ്പീഡ് റൈലുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിക്കുന്നതിന് വേണ്ടി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.

പദ്ധതിയുടെ പാരിസ്ഥിതിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്താതെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കരുത്, നിലവിൽ സമർപ്പിക്കപ്പെട്ട പ്രൊജക്റ്റ് മികച്ചൊരു സാമ്പത്തിക മാതൃകയല്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.സർക്കാർ വിഷയത്തിൽ വിശദമായ പഠനം നടത്തും.

ഇതിനുശേഷമേ വിശദമായ പദ്ധതി റിപ്പോർട്ട് അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  അതേസമയം സർക്കാർ നിയമനങ്ങളിൽ കോൺഗ്രസ് പ്രവർത്തകരെയും പോഷകസംഘടനകളെയും അവഗണിക്കുന്നുവെന്ന കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതി തള്ളി മുഖ്യമന്ത്രി.

ആർഎസ്എസ് പശ്ചാത്തലമുള്ളയാളെ സർക്കാർ പ്ലീഡറായി നിയമിച്ചെന്ന കെഎസ്‌യുവിന്റെ ആരോപണത്തെയും അദ്ദേഹം വാർത്താ സമ്മേളനത്തിൽ നിശിതമായി വിമർശിച്ചു. സർക്കാർ പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല. ഇതേക്കുറിച്ച് കെഎസ്‌യു നേതാക്കൾ ആരും എന്നോട് പരാതിപ്പെട്ടിട്ടില്ല.

ഒരാൾ കോളജ് പഠനകാലത്ത് കെഎസ്‌യു പ്രവർത്തകനും മറ്റൊരാൾ ബിജെപി അനുഭാവിയുമാണെന്ന പരാതിയുണ്ട്. എന്നാൽ ഇരുവരും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നൽകിയ പട്ടികയിലുള്ളവരാണ്. ഇരുവരും സംഘടനയിൽ അംഗങ്ങളുമാണ്. അവരുടെ പശ്ചാത്തലം പരിശോധിച്ച് എജിയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

പിഎം ശ്രീയില്‍ തീരുമാനം ഉടനെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പിഎം ശ്രീ പരിഗണിക്കും. ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറിച്ചതില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. റിപ്പോര്‍ട്ട് ഇപ്പോഴും ഡിജിപിക്ക് മുന്നില്‍ എത്തിയിട്ടില്ല. എത്തിയാല്‍ മാത്രമേ നടപടി എടുക്കാന്‍ പറ്റൂ. അതിന്റെ നടപടികള്‍ പൂര്‍ത്തിയാകണം. വാര്‍ത്ത കണ്ട് നടപടി എടുത്താല്‍ കുറ്റാരോപിതര്‍ കോടതിയില്‍ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372466/kerala-cm-data-driven-governance-file-delay-projects-mapping-new-)