---
title: "ഫ്രാൻസിനെ തകർത്ത് സ്‌പെയിൻ ഫൈനലിൽ; 16 വർഷത്തിന് ശേഷം ലോകപ്പ് കിരീട സ്വപ്നവുമായി സ്പാനിഷ് പട"
english_title: "Spain Defeat France 2-0 Reach FIFA World Cup 2026 Final Dallas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372465/spain-defeat-france-2-0-reach-fifa-world-cup-2026-final-dallas"
published_at: "2026-07-15T10:46:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a571824a26c8_spain-defeat-france-2-0-reach-fifa-world-cup-2026-final-dallas.jpg"
keywords: ["Latest News", "FIFA World Cup", "Spain", "France", "Dalas"]
---

# ഫ്രാൻസിനെ തകർത്ത് സ്‌പെയിൻ ഫൈനലിൽ; 16 വർഷത്തിന് ശേഷം ലോകപ്പ് കിരീട സ്വപ്നവുമായി സ്പാനിഷ് പട

> **Lead Summary:** **ഡാളസ്:[ **ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് 2026 ഫിഫ ലോകകപ്പിന്റെ ഫൈനലിലേക്ക് സ്‌പെയിൻ കുതിച്ചു. ഡാളസിൽ നടന്ന വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തുവിട്ടാണ് സ്പാനിഷ് പട കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. 2010-ലെ ഐതിഹാസിക വിജയത്തിന് ശേഷം നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ വീണ്ടും പന്തുതട്ടാൻ ഒരുങ്ങുന്നത്.

## Article Content

**ഡാളസ്:[ **ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് 2026 ഫിഫ ലോകകപ്പിന്റെ ഫൈനലിലേക്ക് സ്‌പെയിൻ കുതിച്ചു. ഡാളസിൽ നടന്ന വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തുവിട്ടാണ് സ്പാനിഷ് പട കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. 2010-ലെ ഐതിഹാസിക വിജയത്തിന് ശേഷം നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ വീണ്ടും പന്തുതട്ടാൻ ഒരുങ്ങുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്ത്രപരമായ ആധിപത്യം പുലർത്തിയ സ്‌പെയിൻ, ഇരുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് അക്കൗണ്ട് തുറന്നത്. ലമിൻ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ ഫൗൾ ചെയ്തതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി മൈക്കൽ ഒയാർസബാൽ അനായാസം വലയിലാക്കി.

രണ്ടാം പകുതിയിൽ പെഡ്രോ പൊറോയുടെ ഗോളിലൂടെ സ്പെയിൻ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ഫ്രാൻസിന് ഇത് തിരിച്ചടികളുടെ രാത്രിയായിരുന്നു. പ്രതിരോധത്തിന്റെ കരുത്തായ വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ടീമിന്റെ താളം തെറ്റിച്ചു. എംബാപ്പെ, ഡെംബലെ, ഒലീസെ എന്നീ സൂപ്പർ താരങ്ങളെ സ്‌പെയിൻ പ്രതിരോധം പൂട്ടിക്കെട്ടിയതോടെ, ടൂർണമെന്റിൽ ആദ്യമായി ഗോൾ കണ്ടെത്താനാവാതെ ഫ്രാൻസ് നിരാശയോടെ മടങ്ങി.

ഇംഗ്ലണ്ട്-അർജന്റീന മത്സരത്തിലെ വിജയികളെയാണ് ഫൈനലിൽ സ്‌പെയിൻ നേരിടുക. തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം എന്ന സ്വപ്നത്തിലേക്ക് ഇനി ഒരൊറ്റ വിജയം മാത്രം അകലെയാണ് ഈ സ്പാനിഷ് സംഘം.

മികച്ച ടീം വർക്കിലൂടെയും അച്ചടക്കമുള്ള പ്രതിരോധത്തിലൂടെയും തങ്ങൾ എന്തിനും തയ്യാറാണെന്ന സന്ദേശമാണ് സ്‌പെയിൻ ലോകത്തിന് നൽകിയിരിക്കുന്നത്. സ്‌പെയിനിന്റെ ഈ അപ്രതീക്ഷിത കുതിപ്പിനെ ഫുട്ബോൾ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ടൂർണമെന്റ് തുടങ്ങിയപ്പോൾ കിരീട സാധ്യതകളിൽ മുന്നിൽ നിന്നിരുന്ന ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയാണ് സ്‌പെയിൻ ഫൈനൽ ഉറപ്പിച്ചത്.

ഡാളസിലെ ഈ വിജയം സ്‌പെയിനിന്റെ മാത്രമല്ല, ആധുനിക ഫുട്ബോളിലെ തന്നെ ഒരു മാസ്റ്റർക്ലാസ് പ്രകടനമായിരുന്നു. കളിയിൽ ഉടനീളം പന്ത് കൈവശം വെക്കുന്നതിൽ മാത്രം ശ്രദ്ധിക്കാതെ, ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ തിളങ്ങാൻ സ്‌പെയിനിനായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

എംബാപ്പെയെപ്പോലൊരു ലോകോത്തര താരത്തെപ്പോലും ഒരുഘട്ടത്തിൽ പോലും ഗോളിലേക്ക് അടുക്കാൻ അനുവദിക്കാത്ത സ്‌പെയിൻ പ്രതിരോധം അത്രമേൽ കരുത്തുറ്റതായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372465/spain-defeat-france-2-0-reach-fifa-world-cup-2026-final-dallas)