---
title: "വാഴ തർക്കം കലാശിച്ചത് കൊലപാതകത്തിൽ....! റോഡരികിലെ വാഴ വെട്ടിയതിന് അവധിക്കെത്തിയ സൈനികനെയും അച്ഛനെയും ബന്ധു വെടിവെച്ചുകൊന്നു"
english_title: "Bihar Vaishali Soldier Father Shot Dead Banana Plant Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372442/bihar-vaishali-soldier-father-shot-dead-banana-plant-dispute-NEW"
published_at: "2026-07-15T09:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5700460e8cb_bihar-vaishali-soldier-father-shot-dead-banana-plant-dispute.jpg"
keywords: ["Bihar Crime", "Vaishali News", "Soldier Killed"]
---

# വാഴ തർക്കം കലാശിച്ചത് കൊലപാതകത്തിൽ....! റോഡരികിലെ വാഴ വെട്ടിയതിന് അവധിക്കെത്തിയ സൈനികനെയും അച്ഛനെയും ബന്ധു വെടിവെച്ചുകൊന്നു

> **Lead Summary:** **വൈശാലി : ** നാടിനെ ഞെട്ടിച്ച് അരുംകൊല....ബിഹാറിലെ വൈശാലിയിൽ സൈനികനും പിതാവും വെടിയേറ്റ് മരിച്ചു. റോഡരികിൽ നട്ട വാഴ മുറിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. ജിതേന്ദ്ര കുമാർ (സൈനികൻ), പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജഗദീഷ് റായ് ഒളിവിലാണ്.

## Article Content

**വൈശാലി : ** നാടിനെ ഞെട്ടിച്ച് അരുംകൊല....ബിഹാറിലെ വൈശാലിയിൽ സൈനികനും പിതാവും വെടിയേറ്റ് മരിച്ചു. റോഡരികിൽ നട്ട വാഴ മുറിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. ജിതേന്ദ്ര കുമാർ (സൈനികൻ), പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജഗദീഷ് റായ് ഒളിവിലാണ്.

അടുത്തിടെ കുടുംബത്തിലുണ്ടായ മറ്റൊരു മരണത്തെത്തുടർന്ന് അന്ത്യകർമ്മങ്ങൾക്കായി അവധിക്ക് നാട്ടിലെത്തിയതായിരുന്നു സൈനികനായ ജിതേന്ദ്ര കുമാർ. ഇതിനിടെ, ചൊവ്വാഴ്ച വീടിന് സമീപത്തെ റോഡരികിൽ യാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ നിൽക്കുന്ന  ചെടികൾ ഇവർ വെട്ടിമാറ്റിയിരുന്നു. ഇതിനിടയിൽ ഒരു വാഴയും വെട്ടിമാറ്റിയതാണ് തർക്കത്തിന് തുടക്കമിട്ടത്.

ഇത് അമ്മാവന്റെ മകനായ ജഗദീഷ് റായും ജിതേന്ദ്ര കുമാറും തമ്മിൽ ക്കുതർക്കത്തിന് വഴിവെച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും സമാധാനിപ്പിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിച്ച് മടങ്ങി. എന്നാൽ, പോലീസ് പോയതിന് തൊട്ടുപിന്നാലെ തോക്കുമായി തിരിച്ചെത്തിയ ജഗദീഷ് റായ് ആദ്യം ജിതേന്ദ്ര കുമാറിനും പിന്നീട് ഇടപെടാൻ ശ്രമിച്ച പിതാവ് മുനാരിക് റായ്ക്കും നേരെ വെടിയുതിർത്തു.  

സംഭവസ്ഥലത്തുവെച്ചുതന്നെ മുനാരിക് റായ് മരിച്ചിരുന്നു . ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്ര കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജഗദീഷ് റായിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372442/bihar-vaishali-soldier-father-shot-dead-banana-plant-dispute-NEW)