---
title: "മഴക്കുറവ്  പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി"
english_title: "Kerala Power Cut Continues Electricity Restriction 15 to 30 Minutes Night"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372440/kerala-power-cut-electricity-restriction-continues-kseb-NEW"
published_at: "2026-07-15T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56fda84ae68_kerala-power-cut-electricity-restriction-continues-kseb.jpg"
keywords: ["Kerala Electricity", "KSEB", "Power Cut", "Load Shedding"]
---

# മഴക്കുറവ്  പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി 7 മണിക്ക് ശേഷം 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ വർധിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി 7 മണിക്ക് ശേഷം 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ വർധിച്ചു.

നിലവിൽ 86.46 ദശലക്ഷം യൂണിറ്റാണ് പ്രതിദിന ഉപഭോഗം.കെഎസ്ഇബി ഡാമുകളിൽ ആകെ സംഭരണശേഷിയുടെ 28 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം 24 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചത്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ ലഭിക്കാത്തതും അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പവർ എക്സ്ചേഞ്ച് വഴി പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. എന്നാൽ രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കുറവ് അനുഭവപ്പെടുന്നുണ്ട്. പീക്ക് സമയങ്ങളിൽ അനാവശ്യ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372440/kerala-power-cut-electricity-restriction-continues-kseb-NEW)