---
title: " ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം"
english_title: "Alappuzha Thrikkunnapuzha Dowry Death Fatima Family Alleges Police Inaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372438/alappuzha-thrikkunnapuzha-dowry-death-fatima-police-allegation-NEW"
published_at: "2026-07-15T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56f93ca52d4_alappuzha-thrikkunnapuzha-dowry-death-fatima-police-allegation.jpg"
keywords: ["Kerala Crime", "Alappuzha News", "Dowry Death"]
---

#  ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം

> **Lead Summary:** **ആലപ്പുഴ: ** തൃക്കുന്നപ്പുഴയിൽ നവവധു ഫാത്തിമ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം രംഗത്ത്. കേസ് രജിസ്റ്റർ ചെയ്തിട്ട് അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിച്ചു.

## Article Content

**ആലപ്പുഴ: ** തൃക്കുന്നപ്പുഴയിൽ നവവധു ഫാത്തിമ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം രംഗത്ത്. കേസ് രജിസ്റ്റർ ചെയ്തിട്ട് അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിച്ചു.

കേസെടുത്തിട്ട് അമ്പത് ദിവസം ആയിട്ടും പ്രതികളെ പിടികൂടിയിട്ടില്ല . പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാൻ പൊലീസ് തന്നെ വഴിയൊരുക്കുകയാണെന്നും . ആഭ്യന്തര മന്ത്രി തന്നെ ഇടപെട്ട് നിർദ്ദേശം നൽകിയിട്ടും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.

ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ഫാത്തിമ നിരന്തരം പീഡനം ഏറ്റുവാങ്ങിയിരുന്നതായാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു. കേസിൽ ഉടൻ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ മുന്നറിയിപ്പ് നൽകി.

കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകൾ ശേഖരിച്ച ശേഷം ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന സ്വദേശിനിയായ 19 വയസ്സുകാരി ഫാത്തിമ വിവാഹം കഴിഞ്ഞ് 39-ാം നാളിലാണ് ജീവനൊടുക്കിയത്.

11.5 ലക്ഷത്തിന്റെ സ്വർണം നൽകിയിട്ടും അധിക്ഷേപം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. മുടി കുറഞ്ഞതിന്റെ പേരിൽ ശകാരിച്ചതായും, സ്വർണം ഉറപ്പിക്കാൻ ആഭരണങ്ങൾ ഉരച്ചുനോക്കി എന്നും ആരോപണത്തിൽ പറയുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372438/alappuzha-thrikkunnapuzha-dowry-death-fatima-police-allegation-NEW)