---
title: "മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം"
english_title: "Malappuram Three Year Old Child Dies Peanut Stuck In Throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372435/malappuram-child-dies-as-peanut-stuck-in-throat"
published_at: "2026-07-15T08:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56f53e5dfd8_malappuram-child-dies-as-peanut-stuck-in-throat.jpg"
keywords: ["malappuram child death", "throat choking accident", "Malappuram"]
---

# മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: **മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

## Article Content

**മലപ്പുറം: **മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

കുട്ടി വീട്ടിലിരുന്ന് മിക്സ്ചർ കഴിക്കുന്നതിനിടയിലാണ് അതിലുണ്ടായിരുന്ന കടല അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങിയത്. മിനിറ്റുകൾക്കകം കുഞ്ഞിന് കടുത്ത ശ്വാസതടസം നേരിടുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പരിഭ്രാന്തരായ വീട്ടുകാരും ബന്ധുക്കളും ഉടൻ തന്നെ റിസാനെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372435/malappuram-child-dies-as-peanut-stuck-in-throat)