---
title: "വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും"
english_title: "Adoor Shehana Death Case Postmortem Report Updates Arun Sreekuttan custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372432/adoor-shehana-death-case-postmortem-report-updates-arun-sreekuttan-custody"
published_at: "2026-07-15T07:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5512a42284b_adoor-woman-found-hanging-house-friend-custody.jpg"
keywords: ["adoor shehana case", "pathanamthitta suicide", "arun sreekuttan"]
---

# വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

> **Lead Summary:** **പത്തനംതിട്ട : **പത്തനംതിട്ടയിലെ ഷെഹനയുടെ മരണത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. ആൺ സുഹൃത്ത് അരുൺ ശ്രീക്കുട്ടനെതിരെ മരിച്ച ഷെഹനയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. യുവതിയുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടതിന്റെ തെളിവുകൾ ഇതിനകം തന്നെ ലഭിച്ചിരുന്നു.

## Article Content

**പത്തനംതിട്ട : **പത്തനംതിട്ടയിലെ ഷെഹനയുടെ മരണത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. ആൺ സുഹൃത്ത് അരുൺ ശ്രീക്കുട്ടനെതിരെ മരിച്ച ഷെഹനയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. യുവതിയുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടതിന്റെ തെളിവുകൾ ഇതിനകം തന്നെ ലഭിച്ചിരുന്നു.

ഇരുവരുടെയും വസ്ത്രങ്ങളിൽ രക്തക്കറയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് ഷെഹനയും അരുണും തമ്മിലുള്ള ബഹളം കേട്ടതിനെതുടർന്ന് അയൽവാസികൾ നഗരസഭാ കൗൺസിലറർ നെസ്മലിനെ അറിയിക്കുകയായിരുന്നു.

ഷെഹനയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

ചൊവ്വാഴ്ച രാത്രിയാണ് അടൂർ കോട്ടമുകൾ സ്വദേശി ഷെഹന ( 31) യെ വീട്ടിലെ സ്റ്റെയർകെയ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നാണ് ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372432/adoor-shehana-death-case-postmortem-report-updates-arun-sreekuttan-custody)