---
title: "'ചിക്കൻ കറി കൂടുതൽ കഴിച്ചതിന് വഴക്ക്, കുളി മുറിയിൽ കയറിനിന്നാണ് അവൾ ഫോണിൽ വിളിച്ച് പറഞ്ഞത്'; കാവ്യയുടെ മരണത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണം"
english_title: "Thiruvananthapuram Kavya Suicide Case Allegations Against Mother In Law Malayinkeezhu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372428/thiruvananthapuram-kavya-suicide-case-allegations-against-mother-in-law"
published_at: "2026-07-15T06:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56dea0a910b_KAVYA.jpg"
keywords: ["kavya suicide case", "malayinkeezhu crime news", "dowry harassment case", "domestic abuse allegations"]
---

# 'ചിക്കൻ കറി കൂടുതൽ കഴിച്ചതിന് വഴക്ക്, കുളി മുറിയിൽ കയറിനിന്നാണ് അവൾ ഫോണിൽ വിളിച്ച് പറഞ്ഞത്'; കാവ്യയുടെ മരണത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണം

> **Lead Summary:** **തിരുവനന്തപുരം: **മലയിൻകീഴിൽ യുവതി ജീവനൊടുക്കിയതിന് പിന്നിൽ ഭർതൃമാതാവാണെന്ന് യുവതിയുടെ അമ്മ ശാന്ത ആരോപിച്ചു. മലയിൻകീഴിൽ വിളവൂർക്കൽ സ്വദേശിനിയായ കാവ്യ യെയാണ് കഴിഞ്ഞ ഞായറാഴ്ച കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

**തിരുവനന്തപുരം: **മലയിൻകീഴിൽ യുവതി ജീവനൊടുക്കിയതിന് പിന്നിൽ ഭർതൃമാതാവാണെന്ന് യുവതിയുടെ അമ്മ ശാന്ത ആരോപിച്ചു. മലയിൻകീഴിൽ വിളവൂർക്കൽ സ്വദേശിനിയായ കാവ്യ യെയാണ് കഴിഞ്ഞ ഞായറാഴ്ച കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

വിവാഹം കഴിഞ്ഞ നാൾ മുതൽ കാവ്യയുടെ ഭർതൃവീട്ടിൽ നിരന്തരം വഴക്കായിരുന്നുവെന്നും, ജാതി അധിക്ഷേപവും സ്ത്രീധന കുറവും ആരോപിച്ചുള്ള മാനസിക-ശാരീരിക പീഡനങ്ങളാണ് മകളുടെ മരണത്തിന് ഇടയാക്കിയതെന്നും കാവ്യയുടെ അമ്മ ശാന്ത മാധ്യമങ്ങളോട് പറഞ്ഞു.

കാവ്യയുടെ ഭർത്താവ് വിഷ്ണുവിൻ്റെ അമ്മ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. മരുമകൻ അമ്മ പറയുന്നത് മാത്രം ആണ് കേട്ടിരുന്നത്. ചിക്കൻ കറി കൂടുതൽ കഴിച്ചു എന്ന പേരിലാണ് കഴിഞ്ഞദിവസം വഴക്ക് ഉണ്ടാക്കിയത്. കുളി മുറിയിൽ കയറി നിന്ന് മകൾ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചു. പിന്നാലെയാണ് ജീവനൊടുക്കിയതെന്നും കാവ്യയുടെ അമ്മ പറഞ്ഞു.

കുട്ടികളെയും ഭർത്താവിനെയും കരുതി ആണ് കാവ്യ അവിടെ നിന്നതെന്ന് കാവ്യയുടെ സഹോദരൻ ശ്യാം പറഞ്ഞു. വിഷ്ണു നായർ വിഭാഗത്തിൽ പെട്ട ആളാണ്. തങ്ങൾ പിന്നോക്ക വിഭാഗം ആണെന്ന് പറഞ്ഞ് എപ്പോഴും ആക്ഷേപിക്കും. ജനലിൽ തൂങ്ങി എന്നാണ് പറഞ്ഞത്. രാത്രി 8.30 ഓടെയാണ് വീട്ടിൽ അറിയിച്ചത്.

വിഷ്ണുവിൻ്റെ അമ്മ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. വിഷ്ണുവിൻ്റെ അമ്മയുടെ പീഡനമാണ് മരണ കാരണമെന്നും കാവ്യയുടെ കുടുംബം പറഞ്ഞു. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372428/thiruvananthapuram-kavya-suicide-case-allegations-against-mother-in-law)