---
title: "പാലക്കാട് പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി 42-കാരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി "
english_title: "Man Kills 70 Year Old Aunt in Palakkad Mannarkkad, Surrenders to Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372373/palakkad-mannarkkad-aunt-murder-man-surrenders-police"
published_at: "2026-07-14T16:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5617aca3dc2_palakkad-mannarkkad-aunt-murder-man-surrenders-police.jpg"
keywords: ["Latest news", "Palakkad", "Murder", "Mannarkkad", "Crime"]
---

# പാലക്കാട് പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി 42-കാരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി 

> **Lead Summary:** പാലക്കാട്: **[**മണ്ണാർക്കാട് ചേറുംകുളത്ത് 70-കാരിയായ പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഊരിലെ മാധവി ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അനന്തരവൻ ശശി ആണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

പാലക്കാട്: **[**മണ്ണാർക്കാട് ചേറുംകുളത്ത് 70-കാരിയായ പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഊരിലെ മാധവി ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അനന്തരവൻ ശശി ആണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

വീട്ടിൽ വെച്ചുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ശശി മാധവിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാധവിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതിയായ ശശിക്ക് കുറച്ചുകാലമായി മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ഇതിന് ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372373/palakkad-mannarkkad-aunt-murder-man-surrenders-police)