---
title: "പൊന്നിനേക്കാൾ തിളക്കം ഈ മനസ്സിന്; കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ "
english_title: "Security Guard Returns Lost 3.5 Sovereign Gold Chain to Owner in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372365/security-guard-returns-lost-35-sovereign-gold-chain-to-owner-in-kollam"
published_at: "2026-07-14T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a560e9ee8877_kollam-security-guard-returns-lost-gold-chain-to-owner.jpg"
keywords: ["Latest news", "Kollam", "Gold", "Honesty", "Security", "Gold chain"]
---

# പൊന്നിനേക്കാൾ തിളക്കം ഈ മനസ്സിന്; കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ 

> **Lead Summary:** കൊല്ലം: **[** റോഡിൽനിന്ന് കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് വിമുക്തഭടൻ സുധാകരൻ നായർ. കുളക്കട ജി.എച്ച്.എസ്.എസിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം.

## Article Content

കൊല്ലം: **[** റോഡിൽനിന്ന് കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് വിമുക്തഭടൻ സുധാകരൻ നായർ. കുളക്കട ജി.എച്ച്.എസ്.എസിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം.

കഴിഞ്ഞദിവസം രാവിലെ സ്കൂൾ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനിടെയാണ് സുധാകരൻ നായർക്ക് റോഡിൽനിന്ന് ഒരു പ്ലാസ്റ്റിക് കവർ കിട്ടിയത്. തുറന്നുനോക്കിയപ്പോൾ അതിൽ സ്വർണമാലയായിരുന്നു. ഉടൻതന്നെ അദ്ദേഹം വിവരം നാട്ടുകാരെയും ഓട്ടോ തൊഴിലാളികളെയും അറിയിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് മാല പുത്തൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

മാല നഷ്ടപ്പെട്ട പന്തളം സ്വദേശിനി കോമളയുടെ (72) ബന്ധുക്കൾ ഈ വിവരമറിഞ്ഞ് പോലീസുമായി ബന്ധപ്പെട്ടു. കുളക്കടയിലുള്ള സഹോദരന്റെ വീട്ടിലേക്ക് വരുന്നതിനിടെ ബസിറങ്ങുമ്പോഴാണ് കോമളയുടെ മാല നഷ്ടപ്പെട്ടത്. തുടർന്ന് പുത്തൂർ പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുധാകരൻ നായർ മാല ഉടമയ്ക്ക് കൈമാറി. സ്വർണവില കൂടിയ ഈ കാലത്തും സുധാകരൻ നായർ കാണിച്ച സത്യസന്ധതയെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372365/security-guard-returns-lost-35-sovereign-gold-chain-to-owner-in-kollam)