---
title: " എവിടെ ചെന്ന് ഒളിച്ചാലും പിടിക്കും ....: മോഷണശ്രമത്തിനിടെ ലൈംഗികാതിക്രമം; പെരുമ്പാവൂരിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ"
english_title: "Perumbavoor Sexual Assault Case Accused Ebin Tomy Arrested By Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372361/perumbavoor-sexual-assault-case-ebin-tomy-arrested-new"
published_at: "2026-07-14T15:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a560c28305dc_perumbavoor-sexual-assault-case-ebin-tomy-arrested.jpg"
keywords: ["Kerala Crime", "Sexual Assault", "Theft case"]
---

#  എവിടെ ചെന്ന് ഒളിച്ചാലും പിടിക്കും ....: മോഷണശ്രമത്തിനിടെ ലൈംഗികാതിക്രമം; പെരുമ്പാവൂരിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ

> **Lead Summary:** **പെരുമ്പാവൂർ: **വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നെല്ലിക്കുഴി സ്വദേശി എബിൻ ടോമിയാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. മുൻപും നിരവധി കേസുകളിൽ പ്രതിയായ ആളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

## Article Content

**പെരുമ്പാവൂർ: **വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നെല്ലിക്കുഴി സ്വദേശി എബിൻ ടോമിയാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. മുൻപും നിരവധി കേസുകളിൽ പ്രതിയായ ആളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണം ലക്ഷ്യമിട്ട് പെരുമ്പാവൂരിലെ ഒരു വീട്ടിൽ എബിൻ ടോമി എത്തിയത് . ആ സമയത്ത് യുവതി വീട്ടിലുണ്ടായിരുന്നില്ല.  വൈകീട്ട് ഏഴുമണിയോടെ യുവതി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ കവർച്ചാശ്രമം നടന്നതായി മനസ്സിലാക്കുന്നത്.

യുവതിയെ കണ്ടതോടെ അക്രമി വാതിലടച്ച് ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. പ്രതിയുടെ ആക്രമണത്തെ യുവതി ശക്തമായി പ്രതിരോധിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ അയൽവാസികൾ ഓടിക്കൂടി. പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു .

സംഭവത്തിന് ശേഷം കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിലാണ് എബിൻ ടോമിയെ പിടികൂടിയത്.

പിടിയിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പട്രോളിംഗ് ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372361/perumbavoor-sexual-assault-case-ebin-tomy-arrested-new)