---
title: "എനിക്ക് ഇനിയും മന്തി വേണം....! കൊല്ലം കരുനാഗപ്പള്ളിയില്‍ മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു"
english_title: "Youth Vandalizes Hotel In Karunagappally Over Food Complaint Police Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372250/karunagappally-hotel-attack-youth-arrested-mandhi"
published_at: "2026-07-14T07:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a559e5341400_karunagappally-hotel-attack-youth-arrested-mandhi.jpg"
keywords: ["Kollam News", "Hotel Attack", "Police Custody", "Manthi"]
---

# എനിക്ക് ഇനിയും മന്തി വേണം....! കൊല്ലം കരുനാഗപ്പള്ളിയില്‍ മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു

> **Lead Summary:** **കൊല്ലം: **മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ ഇന്നലെ രാത്രിയാണ് രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ഹോട്ടലിലെ സാധനസാമഗ്രികൾ തല്ലിത്തകർക്കുകയായിരുന്നു.

## Article Content

**കൊല്ലം: **മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ ഇന്നലെ രാത്രിയാണ് രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ഹോട്ടലിലെ സാധനസാമഗ്രികൾ തല്ലിത്തകർക്കുകയായിരുന്നു.

ഈ സമയം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്കും ജീവനക്കാർക്കും പരിക്കേറ്റു. അക്രമാസക്തനായ ഇയാളെ ഹോട്ടലിലെത്തിയവരും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പിടിച്ചുകെട്ടിയത്. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.  താൻ കഴിച്ച മന്തിയുടെ അളവ് കുറഞ്ഞതാണ് തന്നെ ചൊടിപ്പിച്ചതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത് .

ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372250/karunagappally-hotel-attack-youth-arrested-mandhi)