---
title: "ആൾക്കുട്ട വിചാരണയും മർദ്ദനവും; കോഴിക്കോട് വടകരയിൽ പതിനെഴുകാരന്റെ തുങ്ങി മരണത്തിൽ ദുരുഹത"
english_title: "17 Year Old Dies By Suicide In Vadakara After Mob Trial And Assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372245/vadakara-17-year-old-suicide-mob-trial-assault"
published_at: "2026-07-14T07:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5596014c0d5_vadakara-17-year-old-suicide-mob-trial-assault.jpg"
keywords: ["Vadakara News", "Mob Trial", "Kozhikode", "Suicide"]
---

# ആൾക്കുട്ട വിചാരണയും മർദ്ദനവും; കോഴിക്കോട് വടകരയിൽ പതിനെഴുകാരന്റെ തുങ്ങി മരണത്തിൽ ദുരുഹത

> **Lead Summary:** **കോഴിക്കോട് : **വടകരയിൽ ആൾക്കുട്ട വിചാരണയും മർദ്ദനവും നേരിട്ട പതിനെഴുകാരന്റെ തുങ്ങി മരണത്തിൽ ദുരുഹതയെന്ന്. അഴിയൂർ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തൽ കെ എം അഭിജിത്തിനെയാണ് വീട്ടിന് അകത്ത് മരിച്ച നിലയിൽ കണ്ടത്.

## Article Content

**കോഴിക്കോട് : **വടകരയിൽ ആൾക്കുട്ട വിചാരണയും മർദ്ദനവും നേരിട്ട പതിനെഴുകാരന്റെ തുങ്ങി മരണത്തിൽ ദുരുഹതയെന്ന്. അഴിയൂർ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തൽ കെ എം അഭിജിത്തിനെയാണ് വീട്ടിന് അകത്ത് മരിച്ച നിലയിൽ കണ്ടത്.

രണ്ട് ദിവസം മുമ്പ് ഒളവിലം പുഴയോരത്തെ ടർഫിന് സമീപം ആൾക്കുട്ട വിചാരണയും മർദ്ദനവും എൽക്കേണ്ടി വന്നിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് നാട്ടുക്കാർ ആരോപിച്ചു. സംഭവത്തിൽ ചോമ്പാല പോലിസ് കേസ്സ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി.

അഭിജിത്തിന്റെ ദുരുഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആർ എം പി അഴിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മയക്ക് മരുന്ന് ലോബിയുടെ ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അഭിപ്രായപ്പെട്ടു പിതാവ്: അനുപ് , മാതാവ്: വിജീഷ, സഹോദരൻ അശ്വന്ത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372245/vadakara-17-year-old-suicide-mob-trial-assault)